09:26pm 12 November 2026
NEWS
റിയർ അഡ്മിറൽ പ്രകാശ് ഗോപാൽ ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ്
27/01/2026  04:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റിയർ അഡ്മിറൽ പ്രകാശ് ഗോപാൽ ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ്

  കൊച്ചി: ദക്ഷിണ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫായി റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ ചുമതലയേറ്റു. ജനുവരി 26 ന് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന റിയർ അഡ്മിറൽ ഉപ്പൽ കുണ്ടുവിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റത്.  1993 ജൂലൈ ഒന്നിനാണ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ നാവികസേനയിൽ കമ്മീഷൻഡ് ഓഫീസറായി ചേരുന്നത്. നാവിഗേഷൻ - ഡയറക്ഷൻ സ്പെഷ്യലിസ്റ്റായ അദ്ദേഹം ഐഎൻഎസ് മൈസൂർ, ഐഎൻഎസ് കോറാ, ഐഎൻഎസ് മുംബൈ തുടങ്ങിയ നാവിക സേനാ കപ്പലുകളുടെ കമാൻഡറായിരുന്നു. മൂന്ന് പതിറ്റാണ്ട് നീളുന്ന ഔദ്യോഗിക ജീവിതത്തിനിടെ സുപ്രധാനമായ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിരോധ ഉപദേശകൻ, കിഴക്കൻ ഫ്ലീറ്റിൻ്റെ ഫ്ലീറ്റ് ഓപ്പറേഷൻസ്  ഓഫീസർ തുടങ്ങിയ പദവികൾ വഹിച്ചു. നിലവിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയുടെ ഡെപ്യൂട്ടി കമാൻഡറായിരിക്കെയാണ് അദ്ദേഹം പുതിയ പദവിയിലെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img