09:26am 21 July 2024
NEWS
ഡോര്‍ട്ട്മുണ്‍ഡിനെയും കീഴടക്കി; ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയൽ മാഡ്രിഡ് മുത്തമിടുന്നത് പതിനഞ്ചാം തവണ

02/06/2024  07:51 AM IST
nila
ഡോര്‍ട്ട്മുണ്‍ഡിനെയും കീഴടക്കി; ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയൽ മാഡ്രിഡ് മുത്തമിടുന്നത് പതിനഞ്ചാം തവണ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ബൊറൂസ്യ ഡോർട്ട്മുണ്ടിനെ എതിരുകളില്ലാത്ത രണ്ട് ​ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ്. ഉദ്വേ​ഗഭരിതവും ​ഗോൾര​ഹിതവുമായ ആദ്യ പകുതിക്ക് പിന്നാലെ രണ്ടാം പകുതിയിലാണ് ഡാനി കാർവഹാലിന്റെയും വിനീഷ്യസ് ജൂനിയറിന്റെയും ​ഗോളുകളിലൂടെ റയൽ മാഡ്രിഡ് ഡോർട്ട്മുണ്ടിന്റെ മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത്. 15-ാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ റയൽ മാഡ്രിഡ് മുത്തമിടുന്നത്. 

തുടക്കം മുതലേ ഡോർട്ട്മുണ്ടിന്റെ ആധിപത്യമായിരുന്നു കളത്തിൽ. എന്നാൽ ആദ്യ പകുതിയിൽ ആർക്കും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് ശക്തമായി തിരിച്ചെത്തി. റയൽ മാഡ്രിഡ് താരങ്ങൾ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഡോർട്ട്മുൺഡ് പ്രതിരോധം ഉറച്ചുനിന്ന് ഗോളവസരങ്ങളെല്ലാം വിഫലമാക്കി. ഡോർട്ട്മുൺഡിന്റെ ഷോട്ടുകളും റയൽ പോസ്റ്റിനെ വിറപ്പിച്ചു. പക്ഷേ ഗോൾകീപ്പർ കോർട്ടുവാ മികച്ച സേവുകളുമായി റയലിന്റെ രക്ഷക്കെത്തി. അതിനിടെ 74-ാം മിനിറ്റിൽ വെംബ്ലിയിൽ റയലിന്റെ ആദ്യ ഗോളെത്തി. കോർണർ കിക്കിൽ നിന്ന് മികച്ച ഹെഡ്ഡറിൽ ഡാനി കാർവഹാൽ ഡോർട്ട്മുൺഡ് വലകുലുക്കി. ഡോർട്ട്മുൺഡിന്റെ തിരിച്ചടി പ്രതീക്ഷിച്ചുനിന്ന വെംബ്ലി സ്റ്റേഡിയം പിന്നെ കണ്ടത് റയലിന്റെ നിരനിരയായ ആക്രമണങ്ങളായിരുന്നു. അത് പ്രതിരോധിക്കാൻ ഡോർട്ട്മുൺഡ് പ്രതിരോധം നന്നായി വിയർത്തു.


പിന്നാലെ ഡോർട്ട്മുൺഡിന്റെ കണ്ണീരുവീഴ്ത്തി റയലിന്റെ രണ്ടാം ഗോളുമെത്തി. ഡോർട്ട്മുൺഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടു. അതോടെ റയൽ ജയമുറപ്പിച്ചു. അവസാനനിമിഷം ഡോർട്ട്മുൺഡ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു. വൈകാതെ റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ റയൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS