08:37am 13 November 2026
NEWS
ഖത്തറിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണർവ്; രണ്ടുദിവസത്തെ വ്യാപാരം 9.8 കോടി റിയാൽ കടന്നു
28/03/2026  08:09 PM IST
nila
ഖത്തറിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണർവ്; രണ്ടുദിവസത്തെ വ്യാപാരം 9.8 കോടി റിയാൽ കടന്നു

ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ മുന്നേറ്റം തുടരുന്നു. മാർച്ച് 15, 16 തീയതികളിലായി നടന്ന വ്യാപാരം 9.8 കോടി (98 Million) ഖത്തർ റിയാൽ പിന്നിട്ടതായി നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു.ആകെ 8,95,49,085 റിയാലിന്റെ വിൽപന കരാറുകളാണ് ഈ രണ്ടുദിവസത്തിനിടെ രജിസ്റ്റർ ചെയ്തത്.ഇതിനുപുറമെ, ഇതേ കാലയളവിൽ 91.8 ലക്ഷം (9,185,000) റിയാലിന്റെ പാർപ്പിട യൂണിറ്റുകളുടെ (Residential Units) വിൽപനയും നടന്നു.ദോഹ, അൽ വക്ര, ഉം സലാൽ, അൽ റയ്യാൻ, അൽ ഖോർ, അൽ ദഖീറ, അൽ ദായീൻ എന്നീ മുനിസിപ്പാലിറ്റികളിലാണ് പ്രധാനമായും ഇടപാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പേൾ ഖത്തർ, അൽ വുഖൈർ, ലുസൈൽ 69 എന്നിവിടങ്ങളിലും വലിയ തോതിൽ വിനിമയം നടന്നു.
​ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ, വീടുകൾ, പാർപ്പിട സമുച്ചയങ്ങൾ, താമസ യൂണിറ്റുകൾ എന്നിവയാണ് പ്രധാനമായും വിപണനം ചെയ്യപ്പെട്ടത്. ഫെബ്രുവരി പകുതിയോടെ അഞ്ച് ദിവസത്തിനുള്ളിൽ 100 കോടി (1 Billion) റിയാലിന്റെ വ്യാപാരം നടന്നതിന് പിന്നാലെയാണ് വിപണിയിൽ വീണ്ടും ഉണർവ് പ്രകടമാകുന്നത്. ഖത്തറിലെ സാമ്പത്തിക ഭദ്രതയും അടിസ്ഥാന സൗകര്യ വികസനവുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ കുതിപ്പിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img