05:52am 10 November 2026
NEWS
വായനാ ദിനം ആചരിച്ചു..
20/06/2025  11:18 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വായനാ ദിനം ആചരിച്ചു

കൊച്ചി :  നോർത്ത് ഇടപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗം നടത്തിയ  വായന ദിനാചരണം  സാഹിത്യകാരൻ പി പ്രകാശ്  ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക റഹ്മ ബീഗം അധ്യക്ഷത വഹിച്ചു. ശ്രീനന്ദന എന്ന വിദ്യാർത്ഥിനി തൻ്റെ പിറന്നാൾ സമ്മാനമായി എൻ്റെ വിദ്യാലയത്തിന് എൻ്റെ പുസ്തകം എന്ന പദ്ധതിയിലേക്ക് പുസ്തകം നൽകി. സാഹിത്യ കാരൻ അക്ബർ ഇടപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. അയ്യായിരത്തിലധികം പുസ്തക ശേഖരമുള്ള സ്ക്കൂൾ ലൈബ്രറി ചാർജ് വഹിക്കുന്ന സന്ധ്യ കെ വി യെ ചടങ്ങിൽ ആദരിച്ചു. നവീൻ പുതുശേരി, മാഹിൻ ബാഖവി, ബിജിത കാഞ്ഞിരമറ്റം, മുത്തലിബ് എം, മേരി ജീന തുടങ്ങിയവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img