
ചെങ്ങന്നൂർ: വായനയുടെ പ്രാധാന്യവും സർഗ്ഗാത്മകതയും തൊട്ടുണർത്തി ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ വിപുലമായ രീതിയിൽ ദേശീയ വായനാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഭദ്രദീപം കൊളുത്തലും ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ, രാജൻ എൻ. നമ്പൂതിരി നിർവ്വഹിച്ചു. സ്കൂൾ മാനേജിങ് ട്രസ്റ്റി ജി. വേണുകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂളിൽ പ്രത്യേകം തയാറാക്കിയ 'റീഡിങ് കോർണറിന്റെ ഉദ്ഘാടനം പ്രൊഫ. ജെയിംസ് കെ. ഫിലിപ്പ് നിർവ്വഹിച്ചു. തുടർന്ന് വിദ്യാലയങ്ങളിലേക്ക് ദിനപത്രങ്ങൾ സ്പോൺസർ ചെയ്യുന്ന 'വായനക്കളരി' പദ്ധതിയുടെ ഉദ്ഘാടനം ഡോ. ഉമ്മൻ വർഗീസ് നിർവ്വഹിച്ചു. സ്കൂളിലെ കുട്ടികൾ സ്വന്തം കൈകളാൽ മനോഹരമായി തയ്യാറാക്കിയ 'അക്ഷരവസന്തം' എന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനം ചടങ്ങിൽ വെച്ച് ഫസ്റ്റ്
വി ഡി ജി മാർട്ടിൻ ഫ്രാൻസിസ് നിർവ്വഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് റിട്ട പ്രൊഫസർ ഡോ. പ്രൊഫ. ജോസ് ഡി. കൈപ്പള്ളി മുഖ്യ വായനാദിന സന്ദേശം നൽകി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മോളി സേവ്യർ, അക്കാദമിക് ഡയറക്ടർ അജb സോണി അലക്സാണ്ടർ മാനേജർ സുധീഷ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗങ്ങൾ കെ കെ രാജേന്ദ്രൻ, എം പി പ്രതിപാൽ, സജി എബ്രഹാം, ജൂണി കുതിരവട്ടം, എസ് ഗോപിനാഥൻ, കെ ആർ സദാശിവൻ നായർ, ലയൺ സുധീഷ്, പന്തളം കിങ്‌സ് ലയൺസ് ക്ലബ് അംഗങ്ങൾ, സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.











