
ഹെവന്‍ലി ഫീസ്റ്റ് റീച്ച് വേള്‍ഡ് വൈഡിന്റെ 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി സെലിബ്രേറ്റിംഗ് ഫ്രീഡം ബൈ എംപവറിംഗ് ലൈവ്സില്‍ നൂറ് വനിതകള്‍ക്ക് തയ്യല്‍ മെഷീന് വിതരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്‍വഹിക്കുന്നു. ഡിസ്ട്രിക്ട് ഹെഡ് ജെയ്മോന് മാത്യു, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഷാജി, ഡയറക്ടര്‍ ബോര്‍ഡ് അംഗം തോമസ് അബ്രഹാം, ഏരിയ കോര്‍ഡിനേറ്റര്‍ ഷാജി അല്ഫ എന്നിവര്‍ സമീപം
കൊച്ചി: മനുഷ്യര്‍ പ്രത്യാശയുള്ളവരും ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാത്തവരുമായിരിക്കണമെന്ന് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ഹെവന്‍ലി ഫീസ്റ്റ് റീച്ച് വേള്‍ഡ് വൈഡിന്റെ 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി സെലിബ്രേറ്റിംഗ് ഫ്രീഡം ബൈ എംപവറിംഗ് ലൈവ്സില്‍ നൂറ് വനിതകള്‍ക്ക് തയ്യല്‍ മെഷീന് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവര്‍ത്തനം ദൈവനിയോഗമാണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ സഹായിക്കാന്‍ ദൈവം കൂടെയുണ്ടാകും. തീരുമാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ കാര്യങ്ങളെല്ലാം ദൈവം നടത്തിത്തരുമെന്നും വി ഡി സതീശന് പറഞ്ഞു.
ആള്‍ക്കൂട്ട വിചാരണകള്‍ നടക്കുന്ന കാലത്ത് വനിതകളെ കൂടെ നിര്‍ത്തി സഹായം ചൊരിഞ്ഞ യേശുവിനെ ഓര്‍ക്കുകയും അറിയുകയും വേണമെന്നും വി ഡി സതീശന് പറഞ്ഞു. ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും തിരിച്ചു പറഞ്ഞാല്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുടെ വലതു ഭാഗത്ത് ദൈവമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസ്ട്രിക്ട് ഹെഡ് ജെയ്മോന് മാത്യു, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഷാജി, ഡയറക്ടര്‍ ബോര്‍ഡ് അംഗം തോമസ് അബ്രഹാം, ഏരിയ കോര്‍ഡിനേറ്റര്‍ ഷാജി അല്ഫ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.








