05:58pm 18 May 2026
NEWS
പിണറായിക്ക് പണി വരുന്നുണ്ട്..; 'രക്ഷാപ്രവർത്തനത്തിൽ' പുനരന്വേഷണം
18/05/2026  02:18 PM IST
nila
പിണറായിക്ക് പണി വരുന്നുണ്ട്..; രക്ഷാപ്രവർത്തനത്തിൽ പുനരന്വേഷണം

തിരുവനന്തപുരം: നവകേരള സദസ് ആലപ്പുഴയിലെത്തിയപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോ​ഗത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം ആയിരിക്കും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2023 ഡിസംബര്‍ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണില്‍ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാര്‍ അടക്കം വളഞ്ഞിട്ട് മര്‍ദിച്ചത്. എന്നാൽ, ഇത് ജീവൻ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img