NEWS
10 രൂപയുടെയും 500 രൂപയുടെയും പഴയ നോട്ടുകൾ അസാധുവാകുമോ?
05/04/2025 01:48 PM IST
nila

ന്യൂഡൽഹി: 10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മഹാത്മാഗാന്ധി സീരീസിലാകും പുതിയ നോട്ടുകളും പുറത്തിറക്കുക. പുതിയ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പോടുകൂടിയായിരിക്കും പുതിയനോട്ടുകൾ അച്ചടിക്കുകയെന്നും അതേസമയം, പഴയ കറൻസികൾ പിൻവലിക്കില്ലെന്നും റിസർവ് ബങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള 10 രൂപ, 500 രൂപ നോട്ടുകൾക്ക് സമാനമായിരിക്കും മഹാത്മാഗാന്ധി സീരിസിലെ പുതിയ നോട്ടുകളും. നിലവിലെ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പ് മാത്രമാണ് പ്രധാന മാറ്റം. നോട്ടുകളുടെ നിറം, രൂപകൽപ്പന, സുരക്ഷാ സവിശേഷതകൾ എന്നിവയിൽ പൊതുജനങ്ങൾ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കരുതെന്ന് ആർബിഐ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











