02:02am 30 April 2026
NEWS
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്
07/02/2025  10:46 AM IST
nila
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്

അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനമാണ് റീപ്പോനിരക്ക് കുറച്ചത്.  ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽനിന്നാണ് 6.25 ശതമാനമായി റീപ്പോ നിരക്ക് കുറച്ചത്. ഇതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.

സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കൽ തീരുമാനം. ആറംഗ പണ സമിതി യോഗത്തിൽ ഗവർണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img