
കാൽ ശതമാനം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് ആറുശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഇതോടെ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ളവരുടെ ഇഎംഐയിൽ കുറവ് വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും ആറു ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് യോഗം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇതോടെ, ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരും.
അതേസമയം, ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം ആർബിഐ 6.7 ശതമാനത്തിൽ നിന്നും 6.5% ആയി റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം നേരത്തെ പ്രവചിച്ചതായിരുന്നു. എന്നാൽ അമേരിക്കയുടെ അധിക നികുതി നിലവിൽ വരുന്നതോടെ വളർച്ച കുറഞ്ഞേക്കുമെന്നുള്ള ആശങ്കൾക്കിടയിലാണ് ജിഡിപി കുറച്ചത്











