NEWS
റവാഡ ചന്ദ്രശേഖർ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി
30/06/2025 10:12 AM IST
nila

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയാകും. ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലാണ് റാവാഡ ചന്ദ്രശേഖർ.
നിലവിലെ പൊലീസ് മേധാവി ഡോ.എസ്.ദർവേഷ് സാഹിബ് ഇന്ന് സ്ഥാനമൊഴിയും. കേന്ദ്രസർക്കാർ വിടുതൽ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റവാഡ ചന്ദ്രശേഖറിന് അധികാരമേറ്റെടുക്കാനാകൂ. അതുവരെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിക്കാകും പൊലീസ് മേധാവിയുടെ താത്ക്കാലിക ചുമതല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











