
ദോഹ: അൽ റവാബി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എഫ്.എം.സി.ജി (FMCG) വിതരണ ശൃംഖലയായ റവാബി ഹോൾസെയിൽ വിഭാഗത്തിന്റെ 'സിൽവർ ജൂബിലി ബൊണാൻസ' ക്യാമ്പയിൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ റയാനിലെ അൽ നയീഫ് സ്ക്വയറിലുള്ള ഹോൾസെയിൽ പ്ലസിൽ നടന്നചടങ്ങിലാണ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറിയത്.
2000-ൽ പ്രവർത്തനം ആരംഭിച്ച റവാബി ഹോൾസെയിൽ വിഭാഗത്തിന്റെ 25 വർഷത്തെ വിജയകരമായ പ്രയാണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിനിലെ ബമ്പർ സമ്മാനമായ ഹവാൽ എച്ച് 9 (Haval H9) എസ്യുവി കാർ 'ഷവായ റെസ്റ്റോറന്റ് മെയ്തർ' (Shawaya Restaurant Maider) സ്വന്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 10 വിജയികൾക്ക് പുത്തൻ ഐഫോൺ 17 എയർ (256 ജിബി) സമ്മാനമായി നൽകി.
ചടങ്ങിൽ റവാബി ഗ്രൂപ്പ് അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് ജസീൽ, ഹോൾസെയിൽ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നൗഷാദ് കെ.ടി.കെ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. വിവിധ വിഭാഗം മേധാവികളും സ്റ്റോർ മാനേജർമാരും ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ 25 വർഷമായി ഖത്തർ വിപണിയിൽ ഗുണമേന്മയുള്ള സേവനവും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് റവാബിയുടെ കരുത്തെന്ന് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള പറഞ്ഞു. 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന റവാബി, ഹൈപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, മറ്റ് റീട്ടെയിൽ സ്ഥാപനങ്ങൾ എന്നിവർക്കിടയിൽ വിശ്വസ്തമായ പങ്കാളിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും ഉപഭോക്താക്കൾക്കായി കൂടുതൽ ആകർഷകമായ ക്യാമ്പയിനുകൾ തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു.











