10:54am 30 April 2026
NEWS
രവി മോഹനും, എസ്.ജെ സൂര്യയും ഒന്നിക്കുന്നു.
03/06/2025  03:04 PM IST
News Desk
രവി മോഹനും, എസ്.ജെ സൂര്യയും ഒന്നിക്കുന്നു.

 തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ ഗണേഷ് കെ.ബാബു സംവിധാനം ചെയ്യുന്ന 'കരാട്ടെ ബാബു' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിൽ വില്ലനായും രവി മോഹൻ അഭിനയിക്കുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് ശേഷം 'ഡിക്കിലോണ',  'വടക്കുപട്ടി രാമസാമി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത കാർത്തിക് യോഗിയുടെ സംവിധാനത്തിൽ  രവി മോഹൻ നായകനായി അഭിനയിക്കാൻ പോകുന്നുവെന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്.    . 'പ്രമോദ് ഫിലിംസ്' നിർമ്മിക്കുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലത്തിൽ, അതായത് മലയാളത്തിൽ റിലീസായി സൂപ്പർഹിറ്റായ  'അയ്യപ്പനും കോശിയും' പോലെ  ഇരട്ട നായക ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ മറ്റൊരു നായകനായി എസ.ജെ.സൂര്യയാണത്രെ അഭിനയിക്കുന്നത്. രവി മോഹനും, എസ്.ജെ സൂര്യയും  ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ഇത്. ഓഗസ്റ്റ് മാസത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തിറങ്ങുമെന്നും പറയപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img