12:02am 08 November 2026
NEWS
സംസ്ഥാനത്ത് റേഷനരിയുടെ വില കൂട്ടാൻ നീക്കം
16/03/2025  09:51 AM IST
nila
സംസ്ഥാനത്ത് റേഷനരിയുടെ വില കൂട്ടാൻ നീക്കം

കേരളത്തിൽ റേഷനരിയുടെ വില വർധിപ്പിച്ചേക്കും. മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില വർധിപ്പിക്കാനാണ് നീക്കം. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള നാലുരൂപ ആറുരൂപയായി വർധിപ്പിക്കണമെന്നാണ്സർക്കാർ സമിതിയുടെ ശുപാർശ. മാസം 3.14 കോടിരൂപയുടെ അധിക വരുമാനം സർക്കാരിന് ഇതിലൂടെ ലഭിക്കും. 

സബ്‌സിഡിയുള്ള മുൻഗണനേതര കാർഡുകാർക്കും സബ്‌സിഡിയില്ലാത്ത മുൻഗണനേതര കാർഡുകാർക്കും അരി വിതരണംചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നൽകുന്നില്ല. എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്. ഈ അരിക്ക് റേഷൻ വ്യാപാരികൾ 8.90 രൂപനൽകും. വിലകൂട്ടിയാൽ രണ്ടുവിഭാഗങ്ങൾക്കുമുള്ള അരിവിലയിനത്തിൽ വർഷം 50 കോടി രൂപ അധികമായി സർക്കാർ ഖജനാവിലെത്തുമെന്നാണ് സമിതി വ്യക്തമാക്കുന്നത്.

റേഷൻകടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്. രാവിലെ ഒൻപതുമുതൽ ഒരുമണിവരെയും വൈകിട്ട് നാലുമുതൽ ഏഴുമണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കണം എന്നാണ് ശുപാർശ. 3782 റേഷൻ കടകൾ പൂട്ടാനും ശുപാർശയുണ്ട്. ഇതിനെതിരേ വ്യാപാരികൾ രംഗത്തുവന്നതിനാൽ ചർച്ചനടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img