08:36pm 03 September 2026
NEWS
റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു
11/02/2025  07:31 PM IST
റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു

ദോഹ: മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്റർ ദേശീയ തലത്തിൽ നടത്തിയ നാടക രചനാ മത്സരത്തിൽ ‘സ്വർണ്ണ മയൂരം’ അവാർഡ് നേടിക്കൊടുത്ത പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങൾ’.അതിൽനിന്നും  തെരെഞ്ഞെടുത്ത 
‘അതിഥി വരാതിരിക്കില്ല’ ‘ധർമ്മായനം’ ‘കാറ്റുണരാതെ’ എന്നിങ്ങനെ മൂന്നു നാടകങ്ങൾ ചേർന്നതാണ് ‘കാറ്റുണരാതെ’ എന്ന പുസ്തകം.അക്കാദമി തന്നെയാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്.

തനിമ കലാ സാഹിത്യവേദി ബർവ വില്ലേജിൽ സംഘടിപ്പിച്ച ആർട്ട്മൊസ്ഫർ കലാമേളയിലാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
പ്രശസ്ത ആക്റ്റീവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗൽ സെൽ കൌന്റി ഹെഡുമായ റഊഫ് കൊണ്ടോട്ടി സി ഐ സി കേന്ദ്ര വൈസ് പ്രസിഡന്റ് ഹബീബു റഹ്മാൻ കീഴിശ്ശേരിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്.സി ഐ സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് തനിമയുടെ കോ -ഓർഡിനേറ്റർ സൽമാൻ തുടങ്ങിയവർ പങ്കെടുത്തു.

റഷീദ് കെ മുഹമ്മദ് ഏറെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരനാണ്. ഗ്രീൻ ബുക്സ് പ്രസാധനം നിർവ്വഹിച്ച ‘ഒറ്റയ്ക്കൊരാൾ’
‘നോക്കിയാൽ കാണാത്ത ആകാശം’എന്നിങ്ങനെയുള്ള ദാർശനീക നോവലുകൾ സാഹിത്യ മണ്ഡലത്തിൽ ഏറെ ശ്രദ്ധേയമായി.അതിനുശേഷം അദ്ദേഹത്തിൽ നിന്നും വരുന്ന പുസ്തകമാണ് ‘കാറ്റുണരാതെ’.1989 മുതൽ തൃശ്ശൂർ ആകാശവാണിയിൽ എഴുതി അവതരിപ്പിച്ച നാടകങ്ങളാണ് ഇതിൽ അധികവും.ഒരേ സമയം നോവലും നാടകവും കഥയും കവിതയും ലേഖനങ്ങളും എഴുതിക്കൊണ്ട് സാഹിത്യത്തിന്റെ വിവിധ മേഖലകളിലൂടെ തന്റെതായ എഴുത്തുവഴികൾ സൃഷ്ടിക്കുന്ന ശ്രദ്ധേയനായ ബഹുമുഖ എഴുത്തുകാരനാണ് അദ്ദേഹം.മലയാള  സാഹിത്യത്തിലേയ്ക്ക് റഷീദ് കെ മുഹമ്മദിന്റെ  വിലപ്പെട്ട സംഭാവനകൂടിയാണ് പ്രസ്തുത കൃതി എന്നുപറയാം.വിവിധ മേഖലയിൽ നിന്നുള്ള സാഹിത്യങ്ങൾ സമ്പന്നമാക്കിയ നമ്മുടെ ഭാഷാ സാഹിത്യ ശാഖയിൽ ഉണ്ടായിരുന്ന ഒരു വിടവ് ഇതോടെ നികത്തപ്പെടുകയാണ്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ രക്ത രൂക്ഷിതമായ നക്സൽ വിപ്ലവത്തെ പശ്ചാത്തലമാക്കിയ റിയലിസ്റ്റിക്രചനയായ ‘അയനാന്തരങ്ങൾ’എന്നൊരു വലിയ നോവലും ‘മീനമാസത്തിലെ നട്ടുച്ച സൂര്യൻ’എന്ന കവിതാ സമാഹാരവും ‘ഒരാൾ പോകുംവഴി’ എന്ന മറ്റൊരു നാടക സമാഹാരവും ‘കഥയും കവിതയും’എന്നൊരു പുസ്തകവും 
റഷീദ് കെ മുഹമ്മദ്‌ എഴുതി പൂർത്തീകരിച്ചിട്ടുണ്ട്.‘അയനാന്തരങ്ങൾ’ മലയാള സാഹിത്യ അക്കാദമി & റിസർച്ച് സെന്റർ പ്രതേക ജൂറി അവാർഡ് നൽകി ആദരിക്കുകയുണ്ടായി.അക്കാദമി തന്നെ പ്രസാധനം ഇതിന്റെ നിർവ്വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img