
ദോഹ: ഖത്തറിലെ റാസ് ലഫാനിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 12 ഇന്ത്യൻ പൗരന്മാരുടെ ഭൗതികശരീരങ്ങൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഇന്ത്യയിലേക്ക് അയച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ദുരന്തമുണ്ടായ സമയം മുതൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ഖത്തറിലെ ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായും എംബസി നിരന്തരം സമ്പർക്കം പുലർത്തിവരികയാണ്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ച ഖത്തർ ഭരണകൂടത്തിനും, ആവശ്യമായ മറ്റ് ഏകോപനങ്ങൾ നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾക്കും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ നന്ദി രേഖപ്പെടുത്തി.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുമായി എംബസി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും, അവരുടെ ആരോഗ്യസ്ഥിതിയും ചികിത്സാ സൗകര്യങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി കൂട്ടിച്ചേർത്തു.അപകടത്തിൽ പരിക്കെറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ സഹോദരങ്ങളെ അംബാസിഡർ വിപുൽ സന്ദർശിച്ചു.അപകടത്തിൽ ജീവൻ പൊലിഞ്ഞഇന്ത്യക്കാരുടെ അനുസ്മരിക്കുന്നതിനായി
ഐ സി ബി എഫ് സംഘടിപ്പിക്കുന്ന
അനുശോചനയോഗം ഇന്ന് വൈകുന്നേരം 6മണിക്ക് ഐ സി ബി എഫ് കാഞ്ചാണി ഹാളിൽ നടക്കും











