ഫെബ്രുവരി ഒന്നിന് നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽകേരളത്തെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഇരുമ്പുകയാണ്.ബഡ്ജറ്റിൽ .കടലാമ പോലുള്ള നിസ്സാരമായ വിഷയങ്ങളിൽ ഊന്നുകയും സുപ്രധാനമായ വിഷയങ്ങളെ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. ആമയ്ക്ക് മുന്നേയുള്ള അവതാരമായ മത്സ്യത്തെ വൻകിട കുത്തക കമ്പനികൾക്ക് തീറെഴുതുന്ന വിപൽക്കരമായ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
കടൽത്തീരവും തീര കടലും കയ്യടക്കുന്ന പുതിയ ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോർ കൂടി വരുന്നതോടെ തീരത്തെ തൊഴിലാളികളും സംസ്ഥാനവും ഇരുട്ടിൽ ആവുകയാണ്.കേരളം ,തമിഴ്നാട്,ആന്ധ്ര,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ കോറിഡോർ വരുന്നത്.കൊച്ചി നീണ്ടകര വിഴിഞ്ഞം ഇടനാഴിയെ സംബന്ധിച്ച കേരള സർക്കാർ മുന്നോട്ട് വെച്ച ഇടനാഴിക്കും കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.എന്നാൽ കേരളത്തിലെ നിർദ്ദേശം പൊതുമേഖല സ്ഥാപനത്തെ ശക്തിപ്പെടുത്തുക എന്നതാണ്.കേന്ദ്രംആകട്ടെ സർവ്വവ്യാപിയായ സ്വകാര്യവൽക്കരണ നടപടിയുടെ ഭാഗമായി ഇതിനെ മാറ്റി തീർത്തിരിക്കുകയാണ്.മേൽപ്പറഞ്ഞ തീരദേശ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് 1500 ടൺ ശേഷിയുള്ള 5 സംസ്കരണ ശാലകളിൽ ഒന്ന് കേരളത്തിന് നൽകുമത്രേ!!
കേരളത്തിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ വേർതിരിച്ച ഒന്നേകാൽ ലക്ഷംടൺ മോണോ സൈറ്റ് ഉണ്ട്.ഇവയുടെ മൂല്യം 4000 കോടി രൂപയോളം വരും.ഇൽമനൈറ്റ് ,റൂ ടൈൽ സിലിമ നൈറ്റ്,സിർക്കോൺ തുടങ്ങിയവ വേർതിരിച്ച ശേഷം അവശേഷിച്ച ധാതുമണലിൽ 25% മോണസൈറ്റും 60% അപൂർവ്വ ധാതുക്കളും ആണ്.ഇവ വേർതിരിച്ചെടുക്കുന്ന ട്രാക്കിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട കേരളം കെൽട്രോണും കെ എം എം .എല്ലും അടക്കംപങ്കാളിത്തമുള്ളമൂന്ന് പൊതുമേഖല സംയുക്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.കേന്ദ്രമാകട്ടെ തങ്ങളുടെ പൊതുവായ സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായി ഈ പ്രവർത്തനങ്ങളെയും മാറ്റി തീർക്കുകയാണ്.ഈ മേഖലയിൽ 2 040- ഓടെ സ്വയംപര്യാപ്തത കൈവരിക്കുകയാണത്രേ കേന്ദ്ര സർക്കാരിൻ്റെലക്ഷ്യം.
ഇലക്ട്രിക് വാഹനം ,ക്ലീൻ എനർജി,ഇലക്ട്രോണിക്സ്,പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ അപൂർവ ലോഹങ്ങൾക്ക് ലോകം ചൈനയെ ആശ്രയിക്കുന്ന ഒരു സാഹചര്യമാണിന്ന്.ഇത്തരം അപൂർവ ലോഹങ്ങളുടെ 60 ശതമാനം ഉത്പാദനവും 95 ശതമാനം സംസ്കരണവും നടക്കുന്നത് ഇപ്പോൾ ചൈനയിലാണ് .ലിഥിയം ചൈനയിലും, തെക്കേ അമേരിക്കയിലും, കൊബാൾട്ട് കോംഗോയിലും,ഫിലിപ്പൈൻസിലും,നിക്കൽ ഇന്തോനേഷ്യയിലുംനിന്നാണ് ഇപ്പോൾ ലഭ്യമാകുന്നത് .ജമ്മു- കാശ്മീരിലെ റീസി ബ്ലോക്കിൽ നിന്നും 5.9ദശലക്ഷം ടൺ ലിഥിയംകണ്ടെത്തപ്പെട്ടിട്ടുണ്ട്.അമേരിക്കയും ആയുള്ള ക്വാഡ്രിലാറ്ററൽ കരാർ പ്രകാരം ഇന്ത്യ വിവിധ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്
ഈ രംഗത്ത് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുക എന്ന നിലയിൽ 2002ലെ നമ്മുടെ ഖനന നിയമം 2023-ൽഭേദഗതി ചെയ്യുകയുണ്ടായി.2025 ജനുവരിയിൽ ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷൻ രേഖയും പുറത്തിറക്കുകയുണ്ടായി
നാലാൾ പോലും കൂടുന്നത് നിയമവിരുദ്ധവും അസാധ്യവുമായ കോവിഡ് കാലത്താണ് ഇന്ത്യ സർക്കാർ അതിന്റെ ബ്ലൂ ഇക്കോണമി രേഖകൾ പുറപ്പെടുവിച്ചത്.607 പേജുകൾ ഉള്ള ഈ ഏഴ് പുസ്തകങ്ങളിൽ ആറാമത്തെ പുസ്തകത്തിലാണ് പുറം കടൽ ഖനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട 2018 -ൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെയർമാൻ ഡോക്ടർ ശൈലേഷ് നായിക് അധ്യക്ഷനായ പത്തംഗ സമിതിയെ നിയോഗിക്കുകയുണ്ടായി.ഇന്ത്യയുടെ കടലുകളെ അഞ്ചായി ഭാഗിച്ച് വിവിധ മേഖലകളിൽ നിന്നും ലഭ്യമാകുന്ന ധാതുക്കളെ സംബന്ധിച്ച് ഈ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.കടൽത്തീരത്ത് നിന്നും ആരംഭിച്ച് 100 മീറ്റർ ആഴം വരെയുള്ള പ്രദേശത്തു നിന്നും ലഭ്യമാകുന്ന കരിമണൽ -പ്ലേസർ മിനറൽസ്-ഇതിൽ ഒന്നാം ഭാഗത്ത് വരുന്നു.ആയിരം മീറ്റർ ആഴം വരെയുള്ള ഭാഗത്തുനിന്നും ലഭ്യമാകുന്ന ഫോസ്ഫോറൈറ്റ്സ്,കടലിനടിയിലെ അഫാനസി - നികിതിൻ പോലുള്ള പർവ്വതശിഖരങ്ങളുടെ മുകൾ ഭാഗത്തുനിന്നും ലഭ്യമാകുന്ന കൊബാൾട്ട് ക്രസ്റ്റ്,4000 മീറ്റർ ആഴം വരെയുള്ള പ്രദേശത്തു നിന്നും ലഭിക്കുന്ന പോളി മെറ്റാലിക് സൾഫൈഡുകൾ 4000 മുതൽ 6000 മീറ്റർ വരെ താഴെ പരന്നു കിടക്കുന്ന ആഴക്കടലിൽ നിന്നും ലഭ്യമാകുന്ന മാംഗനീസ് നൊഡ്യൂളുകൾഎന്നിവയാണവ.ഇവയുടെ മൂല്യം 178 ബില്യൺ ഡോളറായി നിജ 'പ്പെടുത്തിയിട്ടുണ്ട്.കേരളതീരത്ത് സമൃദ്ധമായി കാണപ്പെടുന്ന കരിമണലിന് 120 ബില്യൺ ഡോളറാണ് മൂല്യം.ഇവയുടെ ഖനനവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയിരം മീറ്റർ ആഴം വരെ പ്രവർത്തിക്കുന്ന ഡ്രഡ്ജറുകളും,റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളുകളും,ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിളുകളും,സീ ബെഡ് ക്രോ ളേഴ്സും ,ഓട്ടോണമസ്കോറേഴ്സും;മാൻഡ് സബ് മെഴ്സിബിൾഉപകരണങ്ങളും ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം വികസിപ്പിച്ച മത്സ്യ - 6000 ഉപകരണങ്ങളും അടക്കം ആധുനികമായ യന്ത്രങ്ങൾ തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.
കരിമണലിൽ മോണ സൈറ്റ് ഇൽമനൈറ്റ്,മാഗ്ന റ്റെട്,സില്ലിമി നൈറ്റ്,സിർക്കോൺ,റൂ ടൈൽ,കിയാനെറ്റ്എന്നിവ ഉൾപ്പെടും.നമ്മുടെ കെ എം എം എല്ലിൽ വേർതിരിച്ച ഒന്നേകാൽലക്ഷം ടൺ മോണസൈറ്റ് ഉണ്ട്.ഇൽമനൈറ്റ് റൂ ടൈൽ സിലിമ നൈറ്റ്,സിർക്കോൺ എന്നിവ വേർതിരിച്ച ശേഷമുള്ള മണലിൽ 25% മോണോസൈറ്റും 60 ശതമാനം അപൂർവ്വ ധാതുക്കളും ഉണ്ടു്.ഇവയുടെ സംസ്കരണവും വിപുലീകരണവുമായി ബന്ധപ്പെട്ട് കേരളം കൊച്ചി -നീണ്ടകര - വിഴിഞ്ഞം ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കെൽട്രോൺ അടക്കമുള്ള.പൊതുമേഖല സ്ഥാപനങ്ങളാണ് ഈ ഇടനാഴിയുടെ ഭാഗമായി വരിക.കേന്ദ്രത്തിന്റെ ഇടനാഴിയിൽ സ്വകാര്യ സംരംഭങ്ങൾക്കാണ് മുൻഗണന. ഭരണഘടനയുടെ ആർട്ടിക്കിൾ 249 ലിസ്റ്റ് 21 ഷെഡ്യൂൾ 2 പ്രകാരം 12 നോട്ടിക്കൽ മൈൽ വരെ വരുന്ന കടലിലെ പരിപൂർണ്ണ സാമ്പത്തിക- പരിപാലന അവകാശം സംസ്ഥാനങ്ങൾക്കാണ് -ഈ അവകാശം എടുത്തു മാറ്റുകയും കേന്ദ്രം നേരിട്ട് കച്ചവടം നടത്തുകയും ചെയ്യുന്ന പരിപാടിയാണിത്.
2023ല് അപൂർവ്വ ധാതുക്കളുടെ ഉത്ഖനനവുമായി ബന്ധപ്പെട്ട രേഖ പ്രസിദ്ധീകരിക്കപ്പെട്ട തിനുശേഷം ഇന്ത്യയുടെ വൻകിട കമ്പനികൾ ഈ മേഖലയിൽ നിക്ഷേപം ആരംഭിച്ചു.മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 10 കമ്പനികൾ വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 2000 ദശലക്ഷം ഡോളർ നിക്ഷേപിച്ചു.ടാറ്റ തമിഴ്നാട് സർക്കാരുമായി 1500 കോടി രൂപയുടെ ധാരണ പത്രവും ഒപ്പുവച്ചു.2004ലെ സുനാമിക്ക് ശേഷം വൻതോതിൽ തമിഴ്നാട് ഭാഗത്ത് ഇൽമനൈറ്റ് അടിഞ്ഞതാണ് അവരുടെ താല്പര്യം.റഷ്യൻ കമ്പനിയുമായി ചേർന്ന് അവർ ഒഡീഷ സർക്കാരുമായും കരാർ ഒപ്പിട്ടിട്ടുണ്ട്.ബിജെപി സർക്കാരിൻ്റെ പ്രധാന പ്രതിപുരുഷനായ ഗൗതം അദാനി2024ൽ തന്നെ ആന്ധ്ര കേന്ദ്രീകരിച്ച് അലൂവിയൽ ഹെവി മെനറൽസ് ലിമിറ്റഡും,ഒഡീഷ കേന്ദ്രീകരിച്ച് പുരി നാച്ചുറൽ റിസോഴ്സ് ലിമിറ്റഡും സ്ഥാപിച്ച് ബോംബെ സ്റ്റോക്എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് - മായി ബന്ധപ്പെട്ട് കൂടി ഈ വിഷയം നാം പരിഗണിക്കണം
പ്രകൃതി വിഭവങ്ങളുടെ ദയാരഹിതമായ ചൂഷണം സ്വകാര്യസ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്ന കാലമാണിത്.കേരളത്തിൽ തന്നെ കഴിഞ്ഞ വർഷംഫെബ്രുവരി 27 ന് കൊല്ലം അടക്കമുള്ള കടലിലെ മൂന്ന് ബ്ലോക്കുകൾ അടക്കം 13 ബ്ലോക്കുകൾ ലേലം ചെയ്യാനുള്ള തീരുമാനം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം മൂലം ഇനിയും നടപ്പായിട്ടില്ല.9 തവണ ടെണ്ടർ വിളിച്ചിട്ടും ടെണ്ടർ എടുക്കാൻആരും വന്നിട്ടുമില്ല.കൊല്ലത്ത് 302 ദശലക്ഷംടൺ ശുദ്ധമണലാണ് , 242ചതുരശ്ര കിലോമീറ്ററിൽ നിന്നുംനിന്നും എടുക്കാൻ തീരുമാനിച്ചത്.എല്യൂട്രിയേഷൻഎന്ന പ്രക്രിയ വഴി ഇതിൽ നിന്നും ധാതു മണലും ഊറ്റിയെടുക്കാൻ ആവും.
ഇത് കേരളത്തിൻ്റെ അനുഭവ പാഠമാണ്.തമിഴ്നാട്ടിലെ മധുര ജില്ലയിൽ നായ്ക്കർ പട്ടി എന്ന സ്ഥലത്ത് 2500 ഹെക്ടർ പ്രദേശത്തു നിന്നും ടങ്സ്റ്റൺ ഖനനം ചെയ്തെടുക്കാനുള്ള വേദാന്ത കമ്പനിയുടെ നീക്കത്തിനെതിരെ അവിടുത്തെ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയതും പരിപാടിയെ ചെറുത്തു പരാജയപ്പെടുത്തിയതും നാം കാണണം. -ആന്ധ്രയിലെ വിശാലമായ കൃഷ്ണ - ഗോദാവരി പ്രദേശത്ത് ഓ. എൻ. ജി. സി. വികസിപ്പിച്ചെടുത്ത എണ്ണപ്പാടങ്ങൾ അംബാനിക്ക് കൈമാറിയതിനുശേഷം അവരുമായി നടക്കുന്ന വ്യവഹാരങ്ങളിൽ നിന്നും ഇനിയും ഇന്ത്യ പാഠം പഠിച്ചിട്ടില്ല.സർവ്വവ്യാപിയായ സ്വകാര്യവൽക്കരണത്തിനെതിരെയുംപ്രകൃതി വിഭവങ്ങളുടെ പുതിയ രൂപത്തിലുള്ള കൊള്ളക്കെതിരെയും രാജ്യവ്യാപകമായിപ്രക്ഷോഭം നടക്കുകയാണ്.ഛത്തീസ്ഗഡിലെ അരാന്ദാ- ഹാസ്ദേവ് നദികൾക്കിടയിലെ വിശാലമായ വനമേഖല , ഭരണഘടനയെ അടക്കം ഭേദഗതി ചെയ്തുകൊണ്ട് _ കൽക്കരി ഖനനത്തിനായി അദാനിക്കുവിട്ടുകൊ ടുക്കുകയും ഓപ്പറേഷൻ കഗാറിന്റെ പേരിൽ ആദിവാസികളെ അടക്കം നിർമ്മൂലനം ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി വിപുലമായ ബഹുജനപ്രസ്ഥാനം രൂപീകരിക്കേണ്ടതുണ്ട്,കൊട്ടിഘോഷിക്കപ്പെടുന്ന ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികളെയും സംസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം ഒരു ബ്ലാക്ക് ഇക്കോണമി ആയി മാറിയിരിക്കുകയാണ് -പത്തുവർഷമായി പസഫിക് സമുദ്രത്തിലെ ക്ലാരിയർ ക്ലിപ്പർട്ടൺ പ്രദേശത്തു നിന്നും മാംഗനീസ് നൊഡ്യൂൾസ് ഖനനം ചെയ്യാനുള്ള പ്രവർത്തനം നടത്തുന്ന നൗട്ടിലസ് മിനറൽ സ് എന്ന സ്ഥാപനം പാപ്പരാ യതിൽ നിന്നുപോലും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്നോ..??








