08:13pm 09 November 2026
NEWS
കള്ളും കഞ്ചാവും ഉപയോ​ഗിക്കുന്ന വേടൻ സെക്സിൽ കള്ളവും പറയും
29/04/2025  02:20 PM IST
nila
കള്ളും കഞ്ചാവും ഉപയോ​ഗിക്കുന്ന വേടൻ സെക്സിൽ കള്ളവും പറയും

താൻ കള്ളും കഞ്ചാവും ഉപയോ​ഗിക്കുമെന്ന് തുറന്നു പറഞ്ഞ് വേടൻ. മാധ്യമങ്ങളോടായിരുന്നു വേടന്റെ പ്രതികരണം. കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നുമായിരുന്നു വേടൻ പറഞ്ഞത്. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും വേടൻ കൂട്ടിച്ചേർത്തു. എന്നാൽ, താൻ  രാസലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ വ്യക്തമാക്കി. തന്റെ കയ്യിലുള്ളത് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് തനിക്കയില്ലെന്നായിരുന്നു പ്രതികരണം. അതേസമയം, കഞ്ചാവ് കേസിൽ പിടിയിലായതിന് പിന്നാലെ വേടനെതിരെ മുമ്പ് ഉയർന്നുവന്ന മീടൂ ആരോപണങ്ങളും സൈബർ ലോകത്ത് ചർച്ചകളിൽ നിറയുകയാണ്. 

2021 ജൂണിൽ  'വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫേസ്ബുക്ക് കൂട്ടായ്മ പങ്കുവച്ച വേടനെതിരെയുള്ള ‘മീ ടൂ’ ആരോപണമാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ നിറയുന്നത്. മദ്യലഹരിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്‌വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

പരിചയപ്പെട്ടുകഴിഞ്ഞാലുടൻ 'സ്ക്വർട്ട് ചെയ്ത് തരട്ടെ?' എന്ന് ചോദിക്കുക, പങ്കാളിക്ക് വേദനിച്ചാലും കൂടുതൽ വേദനിപ്പിച്ച് ലൈംഗികബന്ധത്തിലേർപ്പെടുക, ലൈംഗിക ബന്ധത്തിന് താൽപര്യമില്ല എന്നുപറഞ്ഞാലും വീണ്ടും അതിനായി സമീപിക്കുക, ലൈംഗികമായി ബന്ധപ്പെട്ടുവെന്ന് കൂട്ടുകാരോട് കള്ളം പറയുക തുടങ്ങിയ ആരോപണങ്ങളാണ് ‘വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റി’ൽ അംഗങ്ങളായ സ്ത്രീകൾ ആരോപിച്ചത്. 

വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് അന്ന് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 

വേടൻ എന്ന റാപ്പറെപ്പറ്റി ഒന്നിൽ കൂടുതൽ സ്ത്രീകൾ മോശം അനുഭവം പങ്ക് വെച്ചിരിക്കുന്നു. ഇദ്ദേഹം പ്രസിദ്ധനായ ഒരു കലാകാരനായതുകൊണ്ടും കുറെ ആരാധകരുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു പ്ലാറ്റ്ഫോമിലൂടെ കാര്യം പറയുന്നത്. 
വേടനുമായി ഇടപെട്ടിട്ടുള്ള സ്ത്രീകൾ താഴെ പറയുന്ന മോശം അനുഭവങ്ങൾ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു. 
* 'സ്ക്വർട്ട് ചെയ്ത് തരട്ടെ?' എന്നുള്ള ചോദ്യങ്ങൾ സാധാരണ സംസാരത്തിനിടയിൽ അല്ലെങ്കിൽ പരിചയപ്പെട്ട് കഴിഞ്ഞാലുടൻ ചോദിക്കുക
* മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്സിന് വേണ്ടി സമീപിക്കുക (ഉമ്മ വയ്ക്കാൻ പോലും താൽപര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും)
* സെക്ഷ്വൽ ആയ ബന്ധത്തിന് താൽപര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക. 
* സെക്സ് ചെയ്യുമ്പോൾ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിർത്താതെ കൂടുതൽ വേദന ഉണ്ടാകുന്ന തരത്തിൽ തുടരുക
* തങ്ങൾ തമ്മിൽ സെക്സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക
* സെക്ഷ്വൽ റിലേഷൻഷിപ്പിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകൾ സുഹൃദ്‌വലയങ്ങളിൽ പ്രചരിപ്പിക്കുക

സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ ‘മീ ടൂ’ ആരോപണം ഉയർന്നത്. പിന്നാലെ ആൽബത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് മുഹ്‌സിൻ പരാരി അറിയിച്ചു. ആരോപണങ്ങൾ പുറത്തുവന്നതോടെ  വേടൻ മാപ്പു പറഞ്ഞു. ഈ പോസ്റ്റ് നടി പാർവതി തിരുവോത്ത് ലൈക്ക് ചെയ്തതും വിവാദമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img