
രാവണനാണ് നമ്മുടെ നായകനെന്ന് റാപ്പർ വേടൻ. നമുക്ക് രാമനെ അറിയില്ലെന്നും വേടൻ പറയുന്നു. ദക്ഷിണേന്ത്യയിലും കേരളത്തിലും വർണ്ണവിവേചനം നിലനിൽക്കുന്നുണ്ടെന്നും വേടൻ ആരോപിക്കുന്നുണ്ട്. സ്പോട്ട്ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേടൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കലയ്ക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടൻ കൂട്ടിച്ചേർത്തു.
വേടൻ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:
'പത്തുതല എന്നൊരു പാട്ട് വരുന്നുണ്ട്. ആ പാട്ടിറങ്ങി കഴിഞ്ഞാൽ ഇവന്മാരെന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാം. രാവണനെ കുറിച്ചുള്ളതാണ്. ശ്രീലങ്കയിൽ നിന്നുമാണ് ഇൻസ്പിരേഷൻ. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാട്ട്. രാവണൻ ആണ് നമ്മുടെ നായകൻ. നമുക്ക് രാമനെ അറിയില്ല. ഇച്ചിരി പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാംലീല മൈതാനത്ത് ആണ്ടുതോറും രാവണനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂർണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു ജനസമൂഹത്തിന് മേൽ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക. മര്യാദപുരുഷോത്തമൻ രാമനെ അറിയില്ല.'











