01:18am 11 November 2026
NEWS
വിവാഹവാഗ്ദാനം നൽകി നിരവധി തവണ ബലാത്സം​ഗം ചെയ്തെന്ന ലേഡി ഡോക്ടറുടെ പരാതിയിൽ വേടന് മുൻകൂർ ജാമ്യം
27/08/2025  11:19 AM IST
nila
 വിവാഹവാഗ്ദാനം നൽകി നിരവധി തവണ ബലാത്സം​ഗം ചെയ്തെന്ന ലേഡി ഡോക്ടറുടെ പരാതിയിൽ വേടന് മുൻകൂർ ജാമ്യം

വിവാഹവാഗ്ദാനം നൽകി നിരവധി തവണ ബലാത്സം​ഗം ചെയ്തെന്ന ലേഡി ഡോക്ടറുടെ പരാതിയിൽ വേടന് (ഹിരൺദാസ് മുരളി) മുൻകൂർ ജാമ്യം. ഹൈക്കോടതിയിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധിപറഞ്ഞത്. സെപ്റ്റംബർ 9, 10 തീയതികളിൽ വേടൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

കോഴിക്കോട്ടുവെച്ചും പിന്നീട് എറണാകുളത്തേക്ക് സ്ഥലമാറ്റപ്പെട്ടപ്പോൾ അവിടുത്തെ താമസസ്ഥലത്തുവെച്ചും 2021 വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. എന്നാൽ, കേസെടുത്തെങ്കിലും പോലീസിന് വേടനെ പിടികൂടാനായിരുന്നില്ല. വേടനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് മുൻകൂർജാമ്യ ഹർജിയുമായി വേടൻ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തേ മുൻകൂർജാമ്യ ഹർജിയിൽ തീരുമാനമാകുന്നതുവരെ വേടനെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് വാദം പൂർത്തിയാക്കി വിധിപറയാനായി ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img