04:15am 11 November 2026
NEWS
ലേഡി ഡോക്ടറുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗികബന്ധമെന്ന് വേടൻ
02/08/2025  09:38 AM IST
nila
ലേഡി ഡോക്ടറുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗികബന്ധമെന്ന് വേടൻ

ലേഡി ഡോക്ടറുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗികബന്ധമെന്ന് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ ബലാത്സം​ഗ പരാതിക്ക് പിന്നാലെ  മുൻകൂർജാമ്യം തേടി വേടൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തന്നെ താറടിച്ചുകാട്ടാൻ നടത്തുന്ന സംഘടിതശ്രമത്തിന്റെ ഭാഗമാണ് ബലാത്സം​ഗ പരാതിയെന്നും സമ്മതപ്രകാരമുള്ള ലൈം​ഗികബന്ധത്തിന് ശേഷം യുവതി ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും വേടൻ ഹർജിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് വേടനെതിരെ ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് വേടന്റെ നിലപാട്. തനിക്കും മാനേജർക്കും ഫോണിൽ പരാതി നൽകുമെന്ന ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു എന്നും വേടൻ വെളിപ്പെടുത്തുന്നുണ്ട്. വേടന്റെ ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടിയിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കാൻ മാറ്റി. 

ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോൾ അവിടത്തെ താമസസ്ഥലത്തുവെച്ച് 2021 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img