03:29pm 25 May 2026
NEWS
സ്‌കോഡയുടെ ആദ്യ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി രണ്‍വീര്‍ സിംഗ്
20/02/2025  06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്‌കോഡയുടെ ആദ്യ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി  രണ്‍വീര്‍ സിംഗ്

മുംബൈ: സ്‌കോഡ ഓട്ടോ ഇന്ത്യ കൈലാഖില്‍ നിന്നുള്ള ആദ്യ സബ്-4 മീറ്റര്‍ എസ്യുവി അവതരിപ്പിച്ചതിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറായി പ്രഖ്യാപിച്ചു. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആയി രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു.

യൂറോപ്പിന് പുറത്ത് സ്‌കോഡയുടെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. 2026 ആകുമ്പോഴേക്കും പ്രതിവര്‍ഷം 100,000 കാറുകള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിലുള്ള 277 വില്‍പ്പന, സേവന ടച്ച്പോയിന്റുകളില്‍ നിന്ന് ബ്രാന്‍ഡ് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും 2025 അവസാനത്തോടെ 350 ടച്ച്പോയിന്റുകള്‍ ലക്ഷ്യമിടുന്നു. 

ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഫെബ്രുവരി 25 ന് പ്രീമിയര്‍ ചെയ്യും. അതില്‍ രണ്‍വീര്‍ സിംഗ് കൈലാഖിനൊപ്പം അഭിനയിക്കും. മാര്‍ച്ച് അവസാനം ഒരു ബ്രാന്‍ഡ് കേന്ദ്രീകൃത ചിത്രം ആസൂത്രണം ചെയ്യുന്നതിനെ തുടര്‍ന്ന്, ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും വര്‍ഷാവസാനം രണ്‍വീര്‍ സിങ്ങിനെയും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മാനേജ്‌മെന്റിനെയും കാണാനുള്ള അവസരം ലഭിക്കും. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യ ബ്രാന്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img