08:51pm 12 November 2026
NEWS
വോട്ട്സഭ സംഘടിപ്പിച്ച് രഞ്ജിനിവായനശാല
07/04/2026  11:16 AM IST
nila
വോട്ട്സഭ സംഘടിപ്പിച്ച് രഞ്ജിനിവായനശാല

 

മുളക്കുഴ: എന്റെ വോട്ട് എന്റെ അവകാശം എന്ന വിഷയത്തെ ആസ്പദ
മാക്കിഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തീരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും നൂറ് ശതമാനം വോട്ടാറന്മാരും വോട്ടെടുപ്പിൽ പങ്കെടുത്തു എന്ന് ഉറപ്പുവരുത്തുന്നതിനുമായി മുളക്കുഴ രഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ വോട്ട് സഭ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ്‌ അഡ്വ.റെഞ്ചി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ വോട്ട്
സഭ ആലപ്പുഴ ജില്ലാ ലൈബ്രെറി കൗൺസിൽ അംഗം അഡ്വ. രാജൻ എബ്രഹാം ഉത്ഘാടനം ചെയ്തു. വായനശാല ജോയിന്റ് സെക്രട്ടറി സോനു എൻ ആർ രഞ്ജിനി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരി കെ എൻ സദാനന്ദൻ വായനശാല നിർവാഹാസമിതിയഗം പി കെ ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.സംസ്ഥാന തെരഞ്ഞെടുപ്പുവിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശപ്ര
കാരമാണ് വോട്ട്സഭ സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.