10:21am 13 November 2026
NEWS
രഞ്ജിനി ആർട്സ് & സ്‌പോർട്സ് ക്ലബ്ബും, രഞ്ജിനി ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി
02/10/2025  07:31 PM IST
nila
രഞ്ജിനി ആർട്സ് & സ്‌പോർട്സ് ക്ലബ്ബും, രഞ്ജിനി ഗ്രന്ഥശാലയും സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി

മുളക്കുഴ:  രഞ്ജിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, രഞ്ജിനി ഗ്രന്ഥശാല & വായനശാലയുടെയും സംയുക്താ ഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനചാരണം ശുചീകരണ ദിനമായി ആചരിച്ചു. രാവിലെ 8 മണിമുതൽ വായനശാല യുടെയും, ക്ലബ്ബിന്റെയുംപ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ്ഡ് വൃത്തിയാക്കി നൂതനമായി പെയിന്റ് അടിച്ചു നവീകരിച്ചു.

മുളക്കുഴ പഞ്ചായത്ത്‌ ജംഗ്ഷനിൽ നിന്ന് അരീക്കരയിലേക്ക് പോകുന്ന റോഡിന്റെ ഇരു വശങ്ങളിലുമുള്ള പാഴ് ചെടികളും, മലിന്യങ്ങളും മറ്റും നീക്കം ചെയ്ത് റോഡ്  ശുചീകരിച്ചു.  ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുളക്കുഴ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ മോഹൻ നിർവഹിച്ചു. ക്ലബ്ബിന്റെയും, ഗ്രന്ഥശാലയുടെയും പ്രസിഡന്റ്‌ അഡ്വ. റെഞ്ചി ചെറിയാൻ,ഗ്രന്ഥശാല സെക്രട്ടറി രതീഷ് എസ്സ്. രഞ്ജിനി ക്ലബ്ബ്‌ സെക്രട്ടറി സോനു എൻ. ആർ, ക്ലബ്ബ്‌ ട്രഷറര്‍ സിനു. എം, എന്നിവർ നേതൃത്വം നൽകി. ക്ലബ്ബ്‌ ജോയിന്റ് സെക്രട്ടറി ഷെഫ്ന കുഞ്ഞുമോൻ,പി. കെ. ശിവൻകുട്ടി,ഷിബു. എസ്സ്. സുരാജ്. എസ്സ്. ശ്രീകുമാർ. കെ. ജി.അജി. കെ. ആർ, സിയാദ്. എം. എച്ച്, നൗഫൽ. എസ്സ്.  യുവവേദി പ്രവർത്തകർ എന്നിവർ  ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img