NEWS
റാണിപുരത്ത് സിപ്ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
06/09/2026 08:53 AM IST
nila

രാജപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് റാണിപുരത്തെത്തിയ യുവതി സിപ്ലൈനിലൂടെ യാത്ര ചെയ്യുന്നതിനായി സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ അബദ്ധത്തിൽ യുവതി സനൂപിന്റെ കൈയിൽ പിടിക്കുകയായിരുന്നു.
യുവതിക്കൊപ്പം സിപ്ലൈനിൽ തൂങ്ങിപ്പിടിച്ച് സനൂപ് ഏകദേശം 300 മീറ്ററോളം സഞ്ചരിച്ച് ലാൻഡിങ് പോയിന്റിന് സമീപമെത്തിയെങ്കിലും പിന്നീട് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വലിയ താഴ്ചയിലേക്കാണ് സനൂപ് വീണത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സനൂപ് മരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സനൂപ് സിപ്ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്.
അമ്മ: ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










