01:01am 30 April 2026
NEWS
ശിവകാർത്തികേയന്റെ 'പരാശക്തി'യിൽ വില്ലനായി റാണ ദഗ്ഗുബതിയും..

09/09/2025  12:53 PM IST
Cinema desk
ശിവകാർത്തികേയന്റെ പരാശക്തിയിൽ വില്ലനായി റാണ ദഗ്ഗുബതിയും..

എ.ആർ.മുരുകദാസ് സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനായി അഭിനയിച്ച് ഈയിടെ പുറത്തുവന്ന ചിത്രമാണ് 'മദ്രാസി'.  ഈ ചിത്രത്തിന് പിന്നാലെ സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിലാണ് ശിവകർത്തികേയൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ശിവകർത്തികേയനൊപ്പം വില്ലൻ കഥാപത്രം അവതരിപ്പിക്കുന്നത് രവി മോഹൻ ആണ്. ഇവർക്കൊപ്പം   അഥർവ, ശ്രീലീല തുടങ്ങിയവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നുണ്ട്. 'പരാശക്തി'യുടെ  
ഷൂട്ടിങ്ങ് തകൃതിയായി പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സിനിമയിൽ   'ബാഹുബലി'യിലെ വില്ലൻ കഥാപത്രം അവതരിപ്പിച്ച തെലുങ്ക് നടൻ റാണയും ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ജോയിൻ ചെയ്തിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.  തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ സമരം സംബന്ധമായ കഥയെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന് പറയപ്പെടുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന ഈ ചിത്രം അടുത്ത വർഷം പൊങ്കലിന് റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img