
അന്നത്തെ ഉമ്മൻ ചാണ്ടി ഗവൺമെന്റിനെ അട്ടിമറിക്കാൻ സി പി എം തയ്യാറാക്കിയ ഒരു കഥയാണ് സോളാർ കേസ്
തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ക്രൂരമായ വേട്ടയാടലിനു വിധേയനായ ഉമ്മൻ ചാണ്ടിയെ സിപിഎം ഇനിയെങ്കിലും വെറുതെ വിടണമെന്ന് രമേശ് ചെന്നിത്തല. സോളാർ കേസുമായി ബന്ധപ്പെട്ട് സി ബി ഐ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് 'വാസ്തവത്തിൽ അന്നത്തെ ഉമ്മൻ ചാണ്ടി ഗവൺമെന്റിനെ അട്ടിമറിക്കാൻ സി പി എം തയ്യാറാക്കിയ ഒരു കഥയാണ് സോളാർ കേസ് എന്ന് പറയുന്നത്.
ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലാതിരുന്നിട്ടും ആരാണ് ഇതിലേക്ക് അദേഹത്തിന്റെ പേരെഴുതി ചേർത്തത്? ഉമ്മൻ ചാണ്ടിക്കെതിരെ ഒരു ഗുഡാലോചന നടന്നുവെന്നുള്ളതാണ് ഈ റിപ്പോർട്ടിലെ പ്രസക്തമായ ഭാഗം. ആരാണ് ഈ ഗുഡാലോചനയുടെ പിന്നിലുള്ളത് ? ഈ കേസിലെ പ്രതിയുടെ പക്കൽ നിന്നും വെള്ളക്കടലാസിൽ പരാതി എഴുതി വാങ്ങി സി ബി ഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന് ഈ ഗുഡാലോചനയിൽ നിന്നും കൈ കഴുകി രക്ഷപ്പെടാനാകുമോ? ഇത്തരം നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.
നിരപരാധിയായ ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാനും അപമാനിക്കാനും അതുവഴി യു ഡി എഫ് ഭരണം അട്ടിമറിക്കാനും സി പി എം നടത്തിയ അസൂത്രിതമായ ഗുഡാലോചനയാണ് സോളാർ കേസ്. വൈകിയാണെങ്കിലും സത്യങ്ങൾ പുറത്തു വരുന്നു. ഇനിയും സത്യങ്ങൾ പുറത്തുവരാനുണ്ട്.
സോളാർ കേസിൽ അടിമുടി ദുരൂഹതയാണ് അതിലേറ്റവും പ്രധാനപ്പെട്ടത് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഡാലോചനയാണ്, സർക്കാരും സി പി എം ഉം അറിയാതെ ഇത്തരം ഗൂഡാലോചന നടക്കില്ല. യു ഡി എഫ് ഗവൺമെന്റ് വീണ്ടും വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ഗുഡാലോചനയും തുടർന്ന് നടന്ന സമരങ്ങളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
















