10:14am 12 November 2026
NEWS
രമേശ് ചെന്നിത്തല എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്.


13/09/2025  05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രമേശ് ചെന്നിത്തല എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

കൊച്ചി: കേരള പോലീസിന് പിണറായി ഭരണത്തിൽഭ്രാന്ത് പിടിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.കെഎസ്‌യുവിന്റെ കുട്ടികളെ ഭീകരവാദികളെയും കൊള്ളക്കാരെയും പോലെ മുഖംമൂടിയിട്ട് കോടതിയിൽ ഹാജരാക്കിയത് ഈ  ഭ്രാന്തിൻ്റെ ഒടുവിലത്തെ തെളിവാണ്.ഒരുകാലത്ത് സ്കോട്ട് ലണ്ട് യാർഡിനോട് താരതമ്യപ്പെടുത്തിയ കേരള പോലീസ് ഇന്ന് കേരളത്തിലെ ജനവിരുദ്ധ പ്രസ്ഥാനമായിരിക്കുന്നു.ഇതിൻ്റയെല്ലാം ഉത്ത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി എടുത്തില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസും യുഡിഎഫും മുന്നോട്ടു പോകും.

തുടർഭരണമെന്നാൽ സി പി എമ്മിന് കയ്യിട്ടുവാരലിൻ്റെയും അഴിമതിയുടെയും തുടർച്ചയാണ്.കപ്പലണ്ടി വിൽക്കുന്നതിൽ തെറ്റില്ല. പക്ഷേ അങ്ങനെ  നടന്നയാൾ കോടീശ്വരനായത് സി പി എമ്മിലൂടെയാണ് എന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞത് ഗൗരവകരമാണ്. സി പി എമ്മിലെ അഴിമതിയുടെ ഒരറ്റം മാത്രമാണ് ഇതൊക്കെയെന്നും, സി പി എമ്മിൻ്റെ തൃശ്ശൂർ ജില്ലയിലെ മാത്രം അഴിമതികളെക്കുറിച്ച് പ്രത്യേക  അന്വേഷണം നടത്തേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

പാർട്ടിയിൽ നിന്ന് ഒഴിവാക്കിയവരെ പാർലമെന്ററി പാർട്ടിയിൽ നിന്നും ഒഴിവാക്കുന്നത് സ്വാഭാവികമായ നടപടിയാണ്. മറ്റു കാര്യങ്ങൾ എന്തുവേണമെന്ന് കെപിസിസി പ്രസിഡണ്ട് എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിൽ തർക്കമില്ല - രാഹുൽ മാങ്കൂട്ടത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഈ സർക്കാർ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അയ്യപ്പ സംഗമം ന്യൂനപക്ഷ സംഗമം തുടങ്ങിയ പല പേരുകളിൽ വർഗീയ അജണ്ടയാണ് മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരെ ഹിന്ദുവായും മുസൽമാനായും ക്രിസ്ത്യാനിയായും കാണുന്ന സർക്കാരാണിത്. 
ഈ നീക്കം അപകടകരമാണ്. ഇത് കേരളത്തിന് നല്ലതല്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ കാട്ടുന്ന ഈ പ്രീണന പരമ്പര അങ്ങേയറ്റം അപകടകരമാണ് - ചെന്നിത്തല പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img