12:16am 13 November 2026
NEWS
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുന്നത് രമേശ് ചെന്നിത്തല; ഷാഫി പറമ്പിലിനും നിർണായക ചുമതല
13/02/2026  06:32 AM IST
nila
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുന്നത് രമേശ് ചെന്നിത്തല; ഷാഫി പറമ്പിലിനും നിർണായക ചുമതല

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന ഘടകം സംഘടനാ സംവിധാനങ്ങൾ അഴിച്ചുപണിയുന്നു. ഇതിന്റെ ഭാ​ഗമായി ഹൈക്കമാൻഡ് വിവിധ പ്രധാന സമിതികൾ പ്രഖ്യാപിച്ചു. പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സുസജ്ജമാക്കുന്നതിനായാണ് വിവിധ സമിതികൾക്ക് പാർട്ടി രൂപം നൽകിയിരിക്കുന്നത്.

മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ രൂപരേഖയും നിർണ്ണയിക്കുന്നതിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിർണായകമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. തിരുവനന്തപുരം എം.പി ശശി തരൂർ സഹ അധ്യക്ഷനായും, ഷാഫി പറമ്പിൽ കൺവീനറായും ചുമതലയേൽക്കും.

പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷനായി ബെന്നി ബഹ്‌നാനെ നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ് സഹ അധ്യക്ഷനാകും. ‘വിഷൻ 2026’ ലക്ഷ്യമിട്ട് വിപുലമായ പ്രകടനപത്രിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ദൗത്യം.

ആകെ പത്ത് അംഗങ്ങളടങ്ങുന്ന പ്രചാരണ സമിതിയിലൂടെ താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവജന വിഭാഗത്തെയും കൂടുതൽ സജീവമാക്കാനാണ് പാർട്ടി നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img