NEWS
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ
17/04/2025 05:43 PM IST
nila

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തിനാണ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായ ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കളും അറസ്റ്റിലായതായാണ് വിവരം. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











