11:51pm 10 November 2026
NEWS
ടിടിഐ വിദ്യർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ
11/08/2025  07:22 PM IST
nila
 ടിടിഐ വിദ്യർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

 

കോതമംഗലത്ത് ടിടിഐ വിദ്യർത്ഥിനി സോന എൽദോസ് (23) ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പറവൂർ ആലങ്ങാട് തോപ്പിൽപറമ്പിൽ റമീസ് (24) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡനം, ദേഹോപദ്രവം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റമീസിന്റെ മാതാപിതാക്കളെ അടക്കം കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. സോനയെ മർദിക്കാൻ കൂട്ടുനിന്നതിനാണ് ഇവരെ പ്രതിചേർക്കുക. 

ആലുവയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന കാലത്താണ് സോനയും റമീസും ഇഷ്ടത്തിലാകുന്നത്. ഏതാനും വർഷം മുൻപാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാൻ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാർ പറയുന്നു. സോനയും റമീസും തമ്മിൽ ഇഷ്ടത്തിലായതിനെ തുടർന്ന് കുടുംബങ്ങൾ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.

എന്നാൽ, വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് സോനയുടെ മാതാവ് ബിന്ദുവും സഹോദരൻ ബേസിലും പറയുന്നത്. മതംമാറാൻ സമ്മതമാണെന്ന് സോന വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജിൽ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടർന്ന്, മതം മാറാൻ സാധിക്കില്ലെന്നും റജിസ്റ്റർ വിവാഹം കഴിക്കാമെന്നും സോന നിലപാടെടുത്തിരുന്നു. ഇക്കാര്യം സോന ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img