11:53am 11 November 2026
NEWS
രാമത്ത് യൂസഫ് ഹാജി എക്കാലത്തും സ്മരിക്കപ്പെടുന്ന പൊതു പ്രവർത്തകൻ വി എം ജെ ഖത്തർ
27/09/2025  09:00 PM IST
nila
രാമത്ത് യൂസഫ് ഹാജി എക്കാലത്തും സ്മരിക്കപ്പെടുന്ന പൊതു പ്രവർത്തകൻ വി എം ജെ ഖത്തർ

 

ദോഹ : വില്ല്യാപ്പള്ളിയിൽ  കഴിഞ്ഞ ദിവസം അന്തരിച്ച വില്ല്യാപ്പള്ളി മുസ്ലിം ജമാ- അത്ത് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും നാട്ടിലെ സാമൂഹിക   ജീവ കാരുണ്യ പ്രവർതന രംഗത്തെ നിറ സാന്നിധ്യവുമായ  R യൂസഫ് ഹാജിയുടെ നിര്യാണത്തിൽ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ കമ്മിറ്റി  അനുസ്മരണം സംഘടിപ്പിച്ചു.
 അരോമ ദർഭാർ ഹാൾ ഹിലാലിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ നാസർ പി പി അദ്യക്ഷത വഹിച്ചു.
 മാലിക് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃതം നൽകി.

പാവപ്പെട്ടവന്റെയും അശരണരുടെയും അത്താണിയായി പ്രവർത്തിക്കുകയും ജീവിതത്തിന്റെ സിംഹഭാഗവും പൊതു പ്രവർത്തനത്തിന് വേണ്ടി നീക്കിവെക്കുകയും മുസ്ലിം ജമാ - അത്ത് സെൻട്രൽ കമ്മിറ്റിയുടെ പ്രഗൽഭനായ പ്രസിഡന്റ്‌മായിരുന്ന യൂസഫ് ഹാജിയുടെ നിര്യാണം സാമൂഹിക രംഗത്ത് വലിയ നഷ്ടമാണെനും നികത്താനാവാത്ത  വിടവാണെനും യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപെട്ടു.

അദ്ദേഹതിന്റെ സേവനങൾ എക്കാലത്തും  സ്മരിക്കപെടുന്നതാണെന്നും അനുസ്മരണ പ്രഭാഷണത്തിൽ അബ്ദുൽ ലത്തീഫ് തിരുവോത്ത്, ഹമീദ് ഹാജി ആനാറത്ത്, ജലീൽ മാക്കനാരി, എംപി ഇല്ല്യാസ്, ഫൈസൽ അരോമ എന്നിവർ അഭിപ്രായപെട്ടു.

മുസ്ലിം ജമാ- അത്ത് അനുശോചന  പ്രമേയം വൈസ് പ്രസിഡന്റ്‌ സമീർ മലോൽ അവധരിപിച്ചു.

കെ എം നാസർ ഹാജി, ഇ എം കുഞ്ഞമ്മദ്, കെ എം ഫൈസൽ,  ,നൗഫൽ തട്ടാൻറ്റെ വിട, എം ടി ഫൈസൽ, റാഷിദ് കുന്നോത്ത്, റാഹിദ് സി പി എന്നിവർ  പരിപാടിയ്ക്ക് 
നേതൃതം നൽകി..

ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ടു സ്വാഗതവും ട്രഷറര്‍ ഷംസീർ വെങ്ങപെറ്റ നന്ദിയും രേഖപെടുത്തി....!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img