01:47am 13 November 2026
NEWS
ഖത്തറിൽ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; പൊതുമേഖലയിൽ അഞ്ച് മണിക്കൂർ.
17/02/2026  04:36 PM IST
nila
ഖത്തറിൽ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; പൊതുമേഖലയിൽ അഞ്ച് മണിക്കൂർ.

ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് അധികൃതർ ഉത്തരവിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു അതോറിറ്റികൾ എന്നിവയുടെ പ്രവർത്തന സമയം നിശ്ചയിച്ച് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ജനറൽ സെക്രട്ടേറിയറ്റാണ് സർക്കുലർ പുറപ്പെടുവിച്ചത്.സർക്കാർ ജീവനക്കാർക്ക് റമദാനിൽ പ്രതിദിനം അഞ്ച് മണിക്കൂറായിരിക്കും ജോലി. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ഔദ്യോഗിക സമയം. എന്നാൽ, ജോലി ആവശ്യകതകൾക്ക് തടസ്സമില്ലാത്ത രീതിയിൽ രാവിലെ 10:00 മണിക്ക് ഓഫീസിലെത്താൻ ജീവനക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്. അങ്ങനെയുള്ളവർ അഞ്ച് മണിക്കൂർ ജോലി പൂർത്തിയാക്കി ഉച്ചയ്ക്ക് 3:00 മണിക്ക് ജോലി അവസാനിപ്പിക്കണം.മൊത്തം ജീവനക്കാരുടെ 30 ശതമാനം പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Remote work) അനുമതിയുണ്ട്. ഇതിൽ ഖത്തരി സ്വദേശികളായ അമ്മമാർക്കും ഭിന്നശേഷിക്കാർക്കും മുൻഗണന നൽകും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രവൃത്തി സമയം അതത് മന്ത്രാലയങ്ങൾ പിന്നീട് അറിയിക്കും.സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം ആഴ്ചയിൽ 36 മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള തൊഴിൽ നിയമം അനുസരിച്ച് ഒരു ദിവസം പരമാവധി 6 മണിക്കൂറായിരിക്കും ജോലി സമയം. റമദാൻ മാസത്തിന്റെ പ്രത്യേകതയും ജീവനക്കാരുടെ ആത്മീയ കാര്യങ്ങളും പരിഗണിച്ചാണ് ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്.ജോലിഭാരവും റമദാൻ മാസത്തെ സ്വകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഈ പുതിയ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img