12:28am 13 November 2026
NEWS
ഖത്തറിൽ റമദാൻ ജോലി സമയം പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ പ്രതിദിനം 6 മണിക്കൂർ
15/02/2026  07:07 PM IST
nila
ഖത്തറിൽ റമദാൻ ജോലി സമയം പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ പ്രതിദിനം 6 മണിക്കൂർ

ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തറിലെ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളുടെ ജോലി സമയം പുനഃക്രമീകരിച്ചു കൊണ്ട് തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് പുതിയ നിർദ്ദേശം.പരമാവധി 6 മണിക്കൂർ മാത്രവും ആഴ്ചയിൽ മൊത്തം ജോലി സമയം 36 മണിക്കൂറിൽ കൂടാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.റമദാൻ കാലയളവിൽ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന രീതിയിലാണ് ഈ സമയക്രമീകരണം നടപ്പിലാക്കുന്നത്. ഫേസ്ബുക്കിലൂടെയും മറ്റ് ഔദ്യോഗിക ചാനലുകളിലൂടെയുമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img