09:36pm 12 November 2026
NEWS
റമദാൻ മുന്നൊരുക്കം: ഖത്തറിൽ ഭക്ഷ്യശാലകളിൽ പരിശോധന ശക്തമാക്കുന്നു
05/02/2026  05:48 AM IST
nila
റമദാൻ മുന്നൊരുക്കം: ഖത്തറിൽ ഭക്ഷ്യശാലകളിൽ പരിശോധന ശക്തമാക്കുന്നു

​ദോഹ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നഗരസഭ മന്ത്രാലയം (Ministry of Municipality) വിപുലമായ നിരീക്ഷണ പദ്ധതി ആവിഷ്കരിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി എല്ലാ നഗരസഭകളിലും പരിശോധന കർശനമാക്കും.റമദാൻ മാസത്തിൽ മാത്രമായി ദോഹ മുനിസിപ്പാലിറ്റിയിൽ 10,000-ത്തോളം പരിശോധനാ സന്ദർശനങ്ങൾ നടത്താൻ ലക്ഷ്യമിടുന്നു.
 റസ്റ്റോറന്റുകൾ, സെൻട്രൽ കിച്ചണുകൾ, റമദാൻ ടെന്റുകൾ, ഹോട്ടൽ ബുഫേകൾ, കശാപ്പുശാലകൾ എന്നിവയ്ക്ക് പുറമെ പുരുഷന്മാരുടെ ബാർബർ ഷോപ്പുകളിലും വനിതാ സലൂണുകളിലും പരിശോധനയുണ്ടാകും.
 ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇതിനോടകം 298 സാംപിളുകൾ സർക്കാർ ലബോറട്ടറിയിൽ പരിശോധനയ്ക്കായി ശേഖരിച്ചു.
 പരാതികൾ സ്വീകരിക്കുന്നതിനും അടിയന്തര നടപടികൾക്കുമായി പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും സജ്ജമായിരിക്കും.
 നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 60 ദിവസം വരെ അടച്ചിടൽ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img