12:14am 13 November 2026
NEWS
റമദാൻ മാസപ്പിറവി: 17ന് ചൊവ്വാഴ്ച നിരീക്ഷണത്തിന് ആഹ്വാനചെയ്ത് ഖത്തർ ഔഖാഫ്
15/02/2026  06:59 PM IST
nila
റമദാൻ മാസപ്പിറവി:  17ന് ചൊവ്വാഴ്ച നിരീക്ഷണത്തിന് ആഹ്വാനചെയ്ത് ഖത്തർ ഔഖാഫ്

.​ദോഹ: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ വിശ്വാസികളോട് അധികൃതർ ആഹ്വാനം ചെയ്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ചന്ദ്രക്കല നിരീക്ഷണ സമിതി നിർദ്ദേശിച്ചിരിക്കുന്നത്.
​ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിക്കുന്നവർ ദഫ്‌ന ടവറിലുള്ള മന്ത്രാലയ ആസ്ഥാനത്തെത്തി സമിതിക്ക് മുമ്പാകെ സാക്ഷ്യം രേഖപ്പെടുത്തണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
​അന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം ചന്ദ്രക്കല നിരീക്ഷണ സമിതി യോഗം ചേരും. വിവിധയിടങ്ങളിൽ നിന്നുള്ള നിരീക്ഷണ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമായിരിക്കും റമദാൻ മാസത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സമിതി നടത്തുക

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img