10:35pm 12 November 2026
NEWS
റമദാൻ മാസപ്പിറവി ഫെബ്രുവരി 18-ന് സാധ്യത :ഖത്തർ കലണ്ടർ ഹൗസ്
08/02/2026  06:19 PM IST
nila
റമദാൻ മാസപ്പിറവി ഫെബ്രുവരി 18-ന് സാധ്യത :ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഈ വർഷത്തെ വിശുദ്ധ റമദാൻ മാസം (ഹിജ്റ വർഷം 1447) ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാൻ സാധ്യതയുള്ളതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് കലണ്ടർ ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്.
​റമദാൻ മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതിയുടെ (Crescent Sighting Committee) തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാസപ്പിറവി ഫെബ്രുവരി 17 ചൊവ്വാഴ്ച (നിരീക്ഷണ ദിവസം) ദോഹ സമയം ഉച്ചയ്ക്ക് 3:02-ന്.
​സൂര്യാസ്തമയം നിരീക്ഷണ ദിവസം ദോഹ ആകാശത്ത് സൂർയാസ്തമയത്തിന് ഒരു മിനിറ്റ് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുന്നത്. പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്തോറും ഈ സമയദൈർഘ്യം വർദ്ധിക്കുമെന്ന്
​ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img