04:54am 08 November 2026
NEWS
റമദാൻ കാരുണ്യം :ഖത്തറിലെ നിരവധിതടവ്കാരെ മോചിപ്പിക്കാൻ അമീറിന്റെ ഉത്തരവ്
05/03/2025  04:51 PM IST
റമദാൻ കാരുണ്യം :ഖത്തറിലെ നിരവധിതടവ്കാരെ മോചിപ്പിക്കാൻ അമീറിന്റെ ഉത്തരവ്

ദോഹ : പുണ്യറമദാനിൽ തടവുകാർക്ക് ഖത്തർ അമീറിന്റെ കാരുണ്യം.ഖത്തറിലെ ജയിലുകളിൽ കഴിയുന്ന തെരെഞ്ഞെടുക്കപെട്ട തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീർ ഉത്തരവിട്ടു.റമദാൻ പ്രമാണിച്ചാണ് 
രാജ്യത്തെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയക്കാൻ  അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടത്‌. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാണ് പൊതുമാപ്പ് നൽകി വിട്ടയക്കുക. 
ഇവരുടെ പേരു വിവരങ്ങളും മറ്റു നടപടിക്രമങ്ങളും പിന്നീട് അതാത് രാജ്യങ്ങളുടെ എംബസികളെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img