
ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി. ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 12- മത് ദോഹ റമദാൻ മീറ്റ് മാർച്ച് 14 വെള്ളിയാഴ്ച നടക്കും. സമൂഹത്തിൽ വിദ്വേഷവും വെറുപ്പും അധാർമികതയും പടർന്നുകൊണ്ടിരിക്കു ന്ന കാലത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ യും ഐക്യത്തിന്റെയും ധാർമ്മികതയുടെയും സന്ദേശ മുയർത്തി സംഘടിപ്പിക്കുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ തന്നെ ഏറ്റവും വലിയ റമദാൻ സംഗമത്തിന് ഖത്തർ സ്പോർട്സ് ക്ലബ് വേദിയാകും. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന റമദാൻ സംഗമത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം യുവാക്കൾക്ക് പ ങ്കെടുക്കാൻ അവസര മൊരുക്കും.
യൂത്ത് ഫോറം പ്രസിഡൻറ് ബിൻഷാദ് പുനത്തിൽ, ചെയർമാനും കേന്ദ്ര നിർവാഹക സമിതി അംഗം അബ്ദുശ്ശുക്കൂർ ജനറൽ കൺവീനറുമായി പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡൻറുമാരായ ടി.എ. ഫൈസൽ, ആരിഫ് അഹ്മദ് എന്നിവരെ അസി.കൺവീനർമാരായും തിരഞ്ഞെടുത്തു. മറ്റു കൺവീനർമാരും വകുപ്പുകളും: അമീൻ അർഷദ് (വെന്യൂ), ഷഫീഖ് കൊപ്പത്ത് (ലോജിസ്റ്റിക്സ്), ഫാരിസ് എം എൻ (ഭക്ഷണം), അസ്ജദ് അലി (ട്രാഫിക് &സെക്യൂരിറ്റി), നയീം (രജിസ്ട്രേഷൻ), റഷാദ് പി (സ്റ്റേജ്) കെ.എ. ആരിഫ് (ഗസ്റ്റ്), മുഹ്സിൻ (മീഡിയ).











