12:03am 13 November 2026
NEWS
റമദാൻ കാരുണ്യം: 70 ലക്ഷം പേർക്ക് സഹായവുമായി ഖത്തർ റെഡ് ക്രസന്റ്; റമദാൻ കാമ്പയിൻ പ്രഖ്യാപിച്ചു
07/02/2026  01:20 PM IST
nila
റമദാൻ കാരുണ്യം: 70 ലക്ഷം പേർക്ക് സഹായവുമായി ഖത്തർ റെഡ് ക്രസന്റ്; റമദാൻ കാമ്പയിൻ പ്രഖ്യാപിച്ചു

 

ദോഹ: 2026-ലെ (ഹിജ്റ 1446) വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമെത്തിക്കുന്നതിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) തങ്ങളുടെ വാർഷിക റമദാൻ കാമ്പയിൻ ആരംഭിച്ചു. റമദാൻ മാസത്തിൽ മാത്രം 3 ലക്ഷത്തിലധികം ആളുകൾക്കും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതികളിലൂടെ ലോകമെമ്പാടുമുള്ള ഏതാണ്ട് 6.7 ദശലക്ഷം ആളുകൾക്കും സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഖത്തർ ഉൾപ്പെടെയുള്ള 18 രാജ്യങ്ങളിലായി 3,01,535 പേർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഫലസ്തീൻ (ഗാസ, വെസ്റ്റ് ബാങ്ക്), യമൻ, സിറിയ, സൊമാലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, സുഡാൻ തുടങ്ങി ദുരിതമനുഭവിക്കുന്ന മേഖലകളിൽ പദ്ധതിക്ക് മുൻഗണന നൽകും.ഭക്ഷ്യസുരക്ഷ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം തുടങ്ങി വിവിധ മേഖലകളിലായി 189 മാനുഷിക വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കും.രാജ്യത്തിനകത്തുള്ള അർഹരായവർക്കായി കടബാധ്യതകൾ തീർക്കൽ, അനാഥർക്കും ഭിന്നശേഷിക്കാർക്കും പിന്തുണ, ചികിത്സാ സഹായം, വസ്ത്രവിതരണം തുടങ്ങിയ സ്ഥിരം പദ്ധതികൾ തുടരും.ഖത്തറിലെ ഉദാരമതികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതികൾക്കായി ദോഹയിലെ ഹെഡ്ക്വാർട്ടേഴ്സും വിദേശത്തെ ഓഫീസുകളും സജ്ജമായതായി ക്യു.ആർ.സി.എസ് സെക്രട്ടറി ജനറൽ എൻജിനീയർ ഇബ്രാഹിം ഹാഷിം അൽ സാദ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img