03:17pm 10 November 2026
NEWS
രാമായണ മാസാചരണവും മതസൗഹൃദ സംഗമം , നൃത്തസംഗീത നാടക അവതരണം. ജൂലൈ 17 ന് വൈകുന്നേരം 5.30 ന്.
16/07/2025  03:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാമായണ മാസാചരണവും മതസൗഹൃദ സംഗമം , നൃത്തസംഗീത നാടക അവതരണം. ജൂലൈ 17 ന്  വൈകുന്നേരം 5.30  ന്.

 

കൊച്ചി : കർക്കിടക മാസത്തിന്റെ ആരംഭത്തിൽ, രാമായണ മാസത്തിന്  തുടക്കം കുറിച്ചുകൊണ്ട് മത സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി ചാവറ കൾച്ചറൽ സെന്ററിൽ രാമായണ പാരായണം  സംഘടിപ്പിക്കുന്നു. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ തൃശൂർ ശ്രീനാരായണ ഗുരുകുലം സ്വാമി തത്ത്വ   തീർത്ഥ  രാമായണ സന്ദേശം നൽകും. സെന്റ്    ആൽബർട്ട്സ്  കോളേജ്  അസി.പ്രൊഫ. ഡോ.ലക്ഷ്‌മി ബി., രാമായണം പാരായണം  ചെയ്യും. സി,എം.ഐ. സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം ഐ., സന്ദേശം നൽകും. തുടർന്ന് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ, കാക്കനാട്, അവതരിപ്പിക്കുന്ന  രാമായണത്തെ ഇതിവൃത്തമാക്കി നൃത്തസംഗീത നാടകം. .സംവിധാനവും കോറിയോഗ്രഫിയും ചെയ്തിരിക്കുന്നത്  ശ്രീമതി നീന കുറുപ്പ്  ആണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. അറിയിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img