NEWS
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യയിൽ യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി
14/01/2025 10:28 AM IST
nila

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യയിൽ യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇൻഡോറിൽ നടന്ന ആർഎസ്എസ് പരിപാടിയിലാണ് ആർ എസ് എസ് മേധാവിയുടെ വിവാദ പരാമർശം. ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളാണ് ഇസ്രായേലും ജപ്പാനുമെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. ആ രാജ്യങ്ങൾ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ ഇപ്പോഴും ദാരിദ്ര്യം ഇല്ലാതാക്കാൻ ചർച്ചകൾ നടത്തുകയാണ്. ഇന്ത്യയെ സ്വയം ഉണർത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം. ഇന്ത്യയുടെ ഉപജീവനവും രാമക്ഷേത്രത്തിലൂടെ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











