03:46pm 20 August 2026
NEWS
രജനികാന്തിൻ്റെ 'ധർമ്മനി'ൽ രാം പൊത്തിനേനിയും
20/08/2026  03:21 PM IST
Cinema desk
രജനികാന്തിൻ്റെ   ധർമ്മനിൽ രാം പൊത്തിനേനിയും

 

കമൽഹാസൻ നിർമ്മിക്കുന്ന,  രജനികാന്ത് നായകനാകുന്ന 'ധർമ്മൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.  അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണമാണ് നടന്നുവരുന്നത്. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം  സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ അടുത്ത് തന്നെ തെലുങ്ക് നടനായ  രാം പൊത്തിനേനിയും ജോയിൻ ചെയ്യുമെന്നുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്. രജനികാന്തിന്റെ മരുമകൻ  വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നുമുള്ള വാർത്തയുമുണ്ട്. 2022-ൽ ലിംഗുസാമി സംവിധാനം ചെയ്ത 'ദി വാരിയർ' എന്ന സിനിമയിൽ രാം പൊത്തിനേനിയായിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിൽ പുറത്തുവന്നിരുന്നു.  അനിരുദ്ധ് സംഗീതസംവിധാനം ചെയ്യുന്ന 'ധർമൻ'  2027ൽ പ്രദർശനത്തിനെത്തുമെന്നാണ് പറയപ്പെടുന്നത്!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img