11:37am 29 April 2026
NEWS
അല്ലു അർജുനും രാം ചരണും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു?
12/02/2025  07:54 PM IST
nila
അല്ലു അർജുനും രാം ചരണും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു?

അല്ലു അർജുനും രാം ചരണും തമ്മിലുള്ള തർക്കം എന്നും സിനിമ മേഖലയിലെ സജീവ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അല്ലു അർജുനെ രാം ചരൺ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു എന്നതാണ് സിനിമാ മേഖലയിലെ പ്രധാന ചർച്ച. അല്ലു അർജുന്റെ കുടുംബത്തിലെ മറ്റെല്ലാ നായകന്മാരെയും രാം ചരൺ ഇപ്പോഴും പിന്തുടരുന്നുണ്ട്. 

'മെഗാ ഫാമിലി' എന്ന് വിളിക്കപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബവും തെലുങ്ക് നടൻ അല്ലു അർജുനും തമ്മിൽ ഭിന്നതയുണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പുഷ്പ 2 എന്ന സിനിമയുടെ റിലീസ് സമയത്ത് ഇത്തരം വാർത്തകളും അത് സംബന്ധിച്ച തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, പുഷ്പ 2ന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെ തുടർന്ന് അല്ലു അർജുൻ അറസ്റ്റിലായപ്പോൾ ചിരഞ്ജീവിയും നാഗ ബാബുവും കുടുംബത്തെ ആശ്വസിപ്പിക്കാൻ അല്ലു അർജുന്റെ വീട്ടിലെത്തിയിരുന്നു. ഇതോടെ ഇരു കുടുംബവും തമ്മിലുള്ള അകൽച്ച അവസാനിച്ചു എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ, രാം ചരൺ അല്ലു അർജുനെ അൺഫോളോ ചെയ്തതിലൂടെ തർക്കം വീണ്ടും ശക്തമാകുന്നു എന്ന അഭ്യൂഹം പ്രചരിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.