
നടി രാഖി സാവന്ത് വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ മൂന്നാം വിവാഹമാണിത്. പാകിസ്ഥാനിയാണ് വരനെന്നാണ് താരം സൂചിപ്പിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തനിക്ക് പാകിസ്താനിൽനിന്ന് വന്ന വിവാഹാലോചനകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
പാകിസ്താൻകാരനായ തന്റെ പുതിയ കാമുകനെ സംബന്ധിച്ചും രാഖി വെളിപ്പെടുത്തി. ദോദി ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. നടനും പോലീസ് ഉദ്യോഗസ്ഥനുംകൂടിയാണ് ദോദി ഖാൻ. ഇസ്ലാമിക ആചാരമനുസരിച്ച് വിവാഹം പാകിസ്താനിലായിരിക്കും. റിസപ്ഷൻ ഇന്ത്യയിലും. സ്വിറ്റ്സർലൻഡിലോ നെതർലൻഡിലോ ആയിരിക്കും തങ്ങളുടെ ഹണിമൂണെന്നും ദുബായിലായിരിക്കും ഒരുമിച്ചുള്ള ജീവിതമെന്നും അഭിമുഖത്തിനിടെ രാഖി വെളിപ്പെടുത്തി.
ഋതേഷ് രാജ് സിങ്, ആദിൽ ഖാൻ ദുറാനി എന്നിവരായിരുന്നു താരത്തിന്റെ മുൻ ഭർത്താക്കന്മാർ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയിൽ 2023-ൽ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.











