05:09am 12 November 2026
NEWS
രാജ്നാഥ് സിംഗിൻ്റെ വിയറ്റ്നാം, ദക്ഷിണ കൊറിയ സന്ദർശനം ഇന്നു മുതൽ
18/05/2026  02:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാജ്നാഥ് സിംഗിൻ്റെ വിയറ്റ്നാം, ദക്ഷിണ കൊറിയ സന്ദർശനം ഇന്നു മുതൽ

 

 കൊച്ചി: ചരിത്രപ്രധാനമായ വിദേശ സന്ദർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്നും നാളെയും വിയ്റ്റ്നാം സന്ദർശിക്കുന്ന അദ്ദേഹം നാളെ വൈകിട്ടോടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദക്ഷിണ കൊറിയയിൽ എത്തും .ഈ രാജ്യങ്ങളുമായി വിവിധ മേഖലകളിൽ ഇന്ത്യയ്ക്കുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സൈനിക, തന്ത്രപ്രധാന മേഖലകളിൽ ആഴത്തിലുള്ള സഹകരണത്തിനാണ് മുൻതൂക്കം. ഇതോടൊപ്പം പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണവും ലക്ഷ്യമിടുന്നു.

 വിയറ്റ്നാമുമായി 10 കൊല്ലക്കാലമായി ഇന്ത്യയ്ക്ക് തന്ത്രപ്രധാന സഹകരണമുണ്ട്. ഈ മാസം ആദ്യം വിയറ്റ്നാം പ്രസിഡൻ്റ് ഇന്ത്യ സന്ദർശിച്ചപ്പോൾ ആ സഹകരണം കൂടുതൽ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ ധാരണയിലെത്തുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയായി വിയറ്റ്നാമിലെത്തുന്ന രാജ്നാഥ് സിംഗ് വിയറ്റ്നാം പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ഗിയാങ്ങുമായി കൂടിക്കാഴ്ച നടത്തും. 2022 ൽ രാജ്നാഥ് സിംഗ് വിയറ്റ്നാം സന്ദർശിച്ചപ്പോൾ ഒപ്പിട്ട ഇന്ത്യാ- വിയറ്റ്നാം സംയുക്ത വിഷൻ സ്റ്റേറ്റ്മെൻ്റിൻ്റെ തുടർച്ച കൂടിയാണ് സന്ദർശനം .വിയറ്റ്നാം പ്രസിഡൻ്റായിരുന്ന ഹോ ചി മിന്നിൻ്റെ 136-മത് ജൻമദിനാഘോഷ വേള കൂടിയാണിത്. ഹോ ചി മിൻ മ്യുസോളിയം സന്ദർശിക്കുന്ന പ്രതിരോധ മന്ത്രി പുഷ്പചക്രം സമർപ്പിക്കും.


 ദക്ഷിണ കൊറിയയിൽ എത്തുന്ന രാജ്നാഥ് സിംഗ് കൊറിയൻ പ്രതിരോധ മന്ത്രി ആൻഗയു ബാക്ക്, ഡിഫൻസ് അക്വിസിഷൻ പ്രോഗ്രാം മന്ത്രി ലീ യോങ് ചെയോൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഐതിഹാസികമായകൊറിയൻ യുദ്ധത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും  ഇന്ത്യ വഹിച്ച പങ്ക് വലുതായിരുന്നു. രാജ്നാഥിൻ്റെ സന്ദർശന വേളയിൽ കൊറിയയിലെ ഇന്ത്യൻ വാർമെമ്മോറിയൽ ഉദ്ഘാടനം ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img