
കൊച്ചി- ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആർ.എസ് എസ്. ദക്ഷിണ കേരള പ്രാന്ത കാര്യാലയം സന്ദർശിച്ചു.ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജുവിനൊപ്പം എളമക്കരയിലെ മാധവ നിവാസിലെത്തിയ അദ്ദേഹത്തെ ആർ. എസ്. എസ്. ദക്ഷിണ ക്ഷേത്ര കാര്യകാരി സദസ്യൻ പി.ആർ. ശശിധരൻ, പ്രാന്ത പ്രചാരക് എസ്. സുദർശൻ, പ്രാന്തീയ പ്രചാർ . പ്രമുഖ് എം. ഗണേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.ആർ.എസ്.എസ്. സ്ഥാപകൻ ഡോ.ഹെഡ് ഗേവാറിന്റെ അർദ്ധകായപ്രതിമയിൽ ഹാരാർപ്പണം നടത്തിയ അദ്ദേഹം മുതിർന്ന പ്രചാരകന്മാരായ എം.എ കൃഷ്ണൻ,കെ.ആർ. ഉമാകാന്തൻ എന്നിവരെയും സന്ദർശിച്ചു.ബി ജെ പി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി.പി. സജീവ്, നേതാക്കളായ എസ്. സജി, പദ്മജ എസ്. മേനോൻ, അഡ്വ. സ്വരാജ് , അഡ്വ. ടി.എസ്.കൃഷ്ണ, കെ.എസ്. രാജേഷ്, കെ.ആർ. വേണുഗോപാൽ,ലാലൻ കുമ്പനാഴി , സിമിലേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.











