11:09am 13 November 2026
NEWS
ബിജെപിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് രാജീവ് ചന്ദ്രശേഖർ
08/11/2025  09:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിജെപിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് കേരളത്തിന് അനുവദിച്ച  വന്ദേ ഭാരത് രാജീവ് ചന്ദ്രശേഖർ

കൊച്ചി: കഴിഞ്ഞ ഒക്ടോബർ മാസം എട്ടിന് റെയിൽവേ മന്ത്രിക്ക് വീഡിയോ കോൺഫറൻസ് ഒരു വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണമെന്ന് അഭ്യർത്ഥന മുന്നിൽ വെച്ചു അദ്ദേഹം അത് ഉറപ്പു നൽകി. കൃത്യം ഒരു മാസത്തിനുള്ളിൽ അത് യാഥാർത്ഥ്യമായി. ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് കേരളത്തിന് ഒരു മാസത്തിനുള്ളിൽ തന്നെ അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ എന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു,കൊച്ചിയിൽ കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന സുനിത ഡിക്സന് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം കൊടുത്തുകൊണ്ട്  സംസാരിക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷൻ. 

ഇന്ന് സുനിത ഡിക്സൺ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമ്പോൾ അവർ, വികസിത കൊച്ചി എന്ന പാർട്ടിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാവുകയാണ്. പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരുപാട് പദ്ധതികൾ നമുക്കുമുന്നിൽ വച്ചിട്ടുണ്ട്. പക്ഷേ കേരള സർക്കാർ ആ പദ്ധതികളിൽ പലതും ചവിട്ടി വെക്കുകയാണ്. 70 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും സൗജന്യ ഇൻഷുറൻസ് ലഭ്യമാകുന്ന പി എം ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പാവപ്പെട്ടവർക്ക് കേരളത്തിൽ അത് കിട്ടാത്ത സാഹചര്യമാണ് ഉള്ളത്, ഇതിന് മാറ്റം വരുത്താൻ ബിജെപിയുടെ വികസിത കൊച്ചി എന്ന ജനങ്ങൾക്ക് മുന്നിൽ വച്ചിരിക്കുന്ന കാഴ്ചപ്പാട് മുൻനിർത്തി വരുന്ന ലോക്കൽ ബോഡി ഇലക്ഷനിൽ ജനങ്ങൾ ഭാരതീയ ജനതാ പാർട്ടിക്ക് അവസരം തരും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു അവസരം കിട്ടിയാൽ ഇതുവരെ കാണാത്ത പുരോഗതിയും വികസനവും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്ന അഴിമതി രഹിത ഭരണവും  ഭാരതീയ ജനതാ പാർട്ടി കൊണ്ടുവരുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ല അധ്യക്ഷൻ ശ്രീ കെ എസ് ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, പി ആർ ശിവശങ്കരൻ, അഡ്വ. ടി പി സിന്ധു മോൾ, മേഖല ജനറൽ സെക്രട്ടറി അഡ്വ. പി എൽ ബാബു , മേഖല സംഘടന സെക്രട്ടറി എൽ പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ് സജി, അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img