08:46pm 11 November 2026
NEWS
തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപിയിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം ടീം
09/11/2025  09:38 AM IST
nila
തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപിയിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം ടീം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് വിജയിക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്വന്തം പ്രൊഫഷണൽ സംഘത്തെ സജ്ജമാക്കി. ‘ടീം വികസിതകേരളം’ എന്ന പേരിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്വന്തം ടീമിനെ നിയോ​ഗിച്ചിരിക്കുന്നത്. എട്ട് സാങ്കേതിക വിദഗ്ധരാണ് സംഘത്തിലുള്ളത്. ഇവരുടെ ശമ്പളവും ചെലവുകളും രാജീവ് ചന്ദ്രശേഖർ തന്നെയാണ് വഹിക്കുന്നത്.

ടീം നേരിട്ട് പ്രസിഡന്റിന്റെ ഓഫീസ് മുഖാന്തിരമാണ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെ നിലപാടുകളും തന്ത്രങ്ങളും വിലയിരുത്തി ആഴ്ചതോറും രാജീവ് ചന്ദ്രശേഖറിന് റിപ്പോർട്ട് നൽകണം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കൃത്യമായ വിലയിരുത്തൽ വിജയകരമായതോടെ സംഘത്തിന് കൂടുതൽ ചുമതല നൽകി. പാർട്ടിയുടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഇപ്പോൾ ഈ ടീമിന്റെ പ്രൊഫഷണൽ ടച്ചാണ് മുഖ്യമായിരിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img