
നെൽസൻ ദിലീപ്കുമാർ സംവിധാനത്തിൽ രജനികാന്ത് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ജെയിലർ-2'. ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ രജിനികാന്തിനൊപ്പം അഭിനയിച്ച രമ്യാകൃഷ്ണൻ, മൃണ, ശിവരാജ് കുമാർ, മോഹൻലാൽ എന്നിവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ എസ്.ജെ.സൂര്യ, വിദ്യാബാലൻ, മിഥുൻ ചക്രവർത്തി, സന്താനം എന്നീ താരങ്ങളും ഈ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി ഇപ്പോൾ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ആദ്യം ഈ ചിത്രം ജൂൺ മാസം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം വൈകിയതാൽ പിന്നീട് റിലീസ് ആഗസ്റ്റ് മാസത്തിലേക്ക് മാറ്റിവെച്ചു. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടനുസരിച്ച് ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമത്രേ! ഇതിന് കാരണം ചിത്രത്തിന്റെ ചില ദൃശ്യങ്ങളിൽ നെൽസണ് പൂർണ തൃപ്തിയില്ലത്രേ! അതിനാൽ ആ രംഗങ്ങൾ വീണ്ടും ചിത്രീകരിക്കണമത്രേ! അതിനാൽ സെപ്തംബർ ആദ്യവാരമേ 'ജെയിലർ-2' റിലീസാകുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെമെന്നും പറയപെടുന്നുണ്ട്.
Photo Courtesy - Google










